പത്തനംതിട്ട : സ്വകാര്യ സർവ്വകലാശാല ബിൽ മതിയായ ചർച്ചകളില്ലാതെ ഇപ്പോൾ കൊണ്ടു വരുന്നതിന് പിന്നിലെ നിഗൂഢമായ അജണ്ടകൾ പൊതുസമൂഹം തിരിച്ചറിയണമെന്ന് കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞു. കെഎസ്‍യു ആറന്മുള നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ എം അഭിജിത്ത്. നേതൃയോഗത്തിൽ വെച്ചു കെഎസ്‍യു വിന്റെ പുതിയ നിയോജക മണ്ഡലം പ്രസിഡന്റായി സ്റ്റൈയിൻസ് ജോസ് യോഗത്തിൽ വെച്ച് ചുമതലയേറ്റെടുത്തു. മുൻ നിയോജക മണ്ഡലം പ്രസിഡന്റ് നേജോ മെഴുവേലി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് റോബിൻ പരുമല, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂടൻ, കെഎസ്‍യു മുൻ ജില്ലാ പ്രസിഡന്റ് അൻസാർ മുഹമ്മദ്, കെഎസ്‍യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, സംസ്ഥാന കൺവീനർ ഫെന്നി നൈനാൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അനീഷ് എം എസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ റോജി പോൾ ഡാനിയേൽ, ജാസിംകുട്ടി, ജി രഘുനാഥ്, റിജോ തോപ്പിൽ, തദാഗത് ബി കെ, മുഹമ്മദ് സാദിക്ക്, അനന്തഗോപൻ തോപ്പിൽ, മെബിൻ നിറവേൽ, റോഷൻ റോയി തോമസ്, റെന്നീസ് മുഹമ്മദ്, വിൻസൻ ചിറക്കാല, സിബി മൈലപ്രാ, ബിബിൻ ബേബി, ആരോൺ ബിജിലി പനവേലിൽ, ജോഷ്വാ ടി വിജു, സുജിൻ ടി ജോൺ, ജോൺ കിഴക്കേതിൽ, എലൈൻ മറിയം, ടിജോ തോമസ്, ജോയൽ ടി വിജു, നിതിൻ മല്ലശ്ശേരി, വിഷ്ണു പുതുശ്ശേരി, ജെറിൻ ബി, ബിനിൽ ബിനു, ആരോൺ സി യേശുദാസ്, ഫാത്തിമ, അഖിൽ, അഞ്ചു, ഹെലൻ, ആദിത്യ സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1