മണർകാട്: മധ്യവയസ്കനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവും മക്കളുമടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. വിജയപുരം മോസ്കോ കൊല്ലാർകുഴിയിൽ വീട്ടിൽ കെ.എം. ബാലൻ (59), മക്കളായ അർജുൻ കെ. ബാലൻ (21), അരുൺ കെ. ബാലൻ (28), അയർക്കുന്നം തിരുവഞ്ചൂർ മണിയാറ്റുങ്കൽ വീട്ടിൽ അനന്തു മധു (25) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയപുരം സ്വദേശിയായ മധ്യവയസ്കന്റെ മോസ്കോയിലുള്ള ആൾതാമസമില്ലാതിരുന്ന വീടിന്റെ വരാന്തയിലിരുന്ന് അർജുനും അരുണും അനന്തു മധുവും സുഹൃത്തുക്കളും മദ്യപിക്കുന്നത് ചോദ്യംചെയ്തതിനെ തുടർന്ന് ഇവർ ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നു. ബഹളംകേട്ട് ഇവിടെയെത്തിയ ബാലൻ കമ്പിവടികൊണ്ട് മധ്യവയസ്കന്റെ തലക്കടിക്കുകയും ചെയ്തു. മധ്യവയസ്കനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച സഹോദരനെയും ഇവർ ആക്രമിച്ചു. പരാതിയെ തുടർന്ന് മണർകാട് പൊലീസ് കേസെടുത്ത് നാലുപേരെയും പിടികൂടുകയായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.