Tuesday, May 13, 2025 9:02 am

അ​യ​ല്‍​വാ​സി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം ; പ്ര​തി​യെ അ​റ​സ്റ്റ്‌ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

നെ​ടു​മ​ങ്ങാ​ട് : അ​യ​ല്‍​വാ​സി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ്‌ ചെ​യ്തു. അ​രു​വി​ക്ക​ര​ക്ക്​ സ​മീ​പം ക​ടമ്പ​നാ​ട് പ​ഴ​യ​ത്ത് പു​ത്ത​ന്‍ വീ​ട്ടി​ല്‍ വി​ല്യം​സി​നെ (51)​ യാ​ണ് അ​റ​സ്റ്റ്‌ ചെ​യ്തത്. അ​യ​ല്‍​വാ​സി​യാ​യ ക​ട​മ്പ​നാ​ട് പ​രു​ത്ത​ന്‍​പാ​റ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ മ​ണി​ക​ണ്ഠ​നെ (46) കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​രു​വി​ക്ക​ര പോ​ലീ​സ് കേസെടുത്തത്. ഏ​പ്രി​ല്‍ 29നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പൊ​തു​പൈ​പ്പി​ല്‍​നി​ന്നും കു​ളി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ങ്ങ​ളെ തു​ട​ര്‍​ന്ന് വി​ല്യം​സ് റ​ബ​ര്‍ ടാ​പ്പി​ങി​ന്‌ ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ മ​ണി​ക​ണ്ഠ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. അ​രു​വി​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്​​പെ​ക്ട​ര്‍ ഷി​ബു​കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്​​പെ​ക്ട​ര്‍​മാ​രാ​യ കി​ര​ണ്‍​ശ്യം, ബി​നീ​ഷ്ഖാ​ന്‍, സി.​പി.​ഒ ആ​ദ​ര്‍​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ വീടിന്റെ ഭിത്തി തകർന്ന് വീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റു

0
മലയാറ്റൂർ : മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ വീടിന്റെ ഭിത്തി തകർന്ന്...

കേരളത്തിലേക്ക് വേനല്‍ അവധിക്കാല തീവണ്ടികള്‍ അനുവദിച്ചില്ല ; വലഞ്ഞ് യാത്രക്കാർ

0
ചെന്നൈ: കേരളത്തിലേക്ക് വേനല്‍ അവധിക്കാല തീവണ്ടികള്‍ അനുവദിക്കാത്തതിനാല്‍ യാത്രാ ദുരിതം അതികഠിനം....

കേരളത്തിലെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കുതിക്കുന്നു

0
മലപ്പുറം: കേരളത്തിലെ റോഡുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കുതിക്കുന്നു. സംസ്ഥാനത്ത് ഈ വര്‍ഷം...

ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു ; അതിർത്തി ജില്ലകൾ ഒഴികെയുള്ള മേഖകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന്...

0
ദില്ലി : സംഘർഷ സാഹചര്യം പൂർണമായി ഒഴിഞ്ഞതോടെ ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു....