കേരളത്തിലെ ആദ്യ ഷവര്‍മ മരണം പതിറ്റാണ്ട് പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കേരളത്തിലെ ആദ്യ ഷവര്‍മ മരണം പതിറ്റാണ്ട് പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കേരളത്തില്‍ ആദ്യമായി ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷാബാധയേറ്റ് യുവാവ് മരിച്ച കേസില്‍ നീതി ലഭിച്ചില്ലെന്ന് കുടുബം. ചെറുതന സ്വദേശി സച്ചിന്‍ മാത്യുവിന്റെ മരണം കഴിഞ്ഞ പത്ത് വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. 2012 ജൂലൈ 23 ആയിരുന്നു സച്ചിന്‍ മരണപ്പെട്ടത്. തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലില്‍ നിന്നും ഷവര്‍മ വാങ്ങി കഴിച്ചതാണ് സച്ചിനെ മരണത്തിലേക്ക് എത്തിച്ചത്. സച്ചിന് പുറമെ 38 പേര്‍ക്ക് ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവം നടന്ന്, പത്ത് വര്‍ഷം കഴിഞ്ഞിട്ടും കേരളത്തിലെ ആദ്യ ഷവര്‍മ മരണത്തിന്റെ അന്വേഷണം എങ്ങും എത്താതെ ഇഴഞ്ഞുനീങ്ങുകയാണ്.

കൂടാതെ, സച്ചിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പടെ ആട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും കുടുംബം ആരോപിച്ചു. നിലവില്‍, ഹൈക്കോടതിയിലാണ് കേസ് ഉള്ളത്. ‘ഭക്ഷ്യ സുരക്ഷാ വിഭാഗം അന്ന് കൃത്യമായി നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍, വീണ്ടും ഒരു കുടുംബത്തിന് നഷ്ടം സഹിക്കേണ്ടിവരില്ലായിരുന്നു’ – സച്ചിന്റെ മാതാപിതാക്കള്‍ പറഞ്ഞു. സച്ചിന്റെ മരണം മറ്റേതെങ്കിലും ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിലവില്‍, കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കോടതിയുടെ മേല്‍നോട്ടത്തിനുള്ള അന്വേഷണത്തിനും ആവശ്യപ്പെട്ടിട്ടുണ്ട്. മകന്റെ മരണത്തിന്റെ കാരണക്കാരെ വെളിച്ചത്തു കൊണ്ടുവരണമെന്നും പിതാവ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...