ബാര്‍കോഴ വിവാദത്തില്‍ അന്വേഷണം ; ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ അന്വേഷണ സംഘത്തിന്‍റെ മൊഴിയെടുപ്പ് തുടരുന്നു. ബാര്‍കോഴ ഉയര്‍ത്തിയ ഓഡിയോ സന്ദേശമിട്ട അനി മോനില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതിനു ശേഷം ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തും. വിവാദമായ ശബ്ദ രേഖ ബാറുടമ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ അനിമോൻ നിഷേധിച്ചിട്ടില്ല.
കെട്ടിടം വാങ്ങാൻ 50 ലക്ഷം പിരിക്കാൻ സംസ്ഥാന പ്രസിഡൻ്റ് സമ്മർദ്ദം ചെലുത്തിയെന്ന് അനിമോൻ പറഞ്ഞു. പിരിവ് നടക്കാത്തതിനാൽ തന്നെ വിമര്‍ശിച്ചെന്നും ആ സമ്മർദ്ദത്തിലാണ് ശബ്ദരേഖ ഗ്രൂപ്പിലിട്ടതെന്നും അനിമോൻ പറയുന്നു. അന്ന് താൻ എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ ഓർമ്മയില്ല, 45 പേരുള്ള ഗ്രൂപ്പിലാണ് ശബ്ദരേയയിട്ടത്.

ഗ്രൂപ്പിൽ പലർക്കും പണം നൽകാൻ താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെയാകാം ഓഡിയോ പുറത്ത് പോയതെന്നും അനിമോൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. തൊടുപുഴയിലെത്തിയ അന്വേഷണ സംഘം അനിമോനെ രഹസ്യമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്‌തത്. കോഴ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ അനിമോൻ മുങ്ങിയിരുന്നു. പണം പിരിക്കാൻ ആവശ്യപ്പെട്ടത് നയമാറ്റത്തിനു വേണ്ടിയല്ല പുതിയ ആസ്ഥാന മന്ദിരം ഉണ്ടാക്കാൻ വേണ്ടിയാണന്ന വിശദീകരണവുമായാണ് അനി മോൻ വീണ്ടുമെത്തിയത്. നേതൃത്വത്തോടുള്ള വിയോജിപ്പ് കാരണം ശബ്ദരേഖ ഗ്രൂപ്പിൽ ഇട്ടെന്ന അതേ വിശദീകരണമാണ് ക്രൈം ബ്രാഞ്ചിന് മൊഴിയായും അനിമോൻ നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ വിഡി സതീശനെതിരെ തുറന്നടിച്ച് പിണറായി വിജയൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി...

ഗണേഷ് കുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സുകുമാരൻ നായർ

0
പെരുന്ന: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക്...

തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ നേതാവ്...

0
കണ്ണൂർ: തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ കേരളത്തിൽ തട്ടിപ്പ്

0
ഇടുക്കി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ കേരളത്തിൽ തട്ടിപ്പ്. തട്ടിപ്പിനിരയായതോ...