ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ വധശ്രമം ; യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : മുതുകുളം ഗ്രാമപഞ്ചായത്ത് അംഗത്തെ വധിക്കാൻ ശ്രമിച്ച കേസിൽ യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ. മുതുകുളം ഗ്രാമപ്പഞ്ചായത്തംഗം ജി.എസ്. ബൈജു വധശ്രമക്കേസിലെ മൂന്നാം പ്രതി യുവമോർച്ച പ്രവർത്തകൻ ചിങ്ങോലി തുണ്ടിൽ കണ്ടത്തിൽ ജയശാന്തി (കണ്ണൻ-25)നെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബൈജു ബിജെപിയിൽ നിന്ന് മാറി യുഎഡിഎഫിൽ ചേർന്നതാണ് വൈരാഗ്യത്തിന് കാരണമായതെന്നാണ് പോലീസിന്‍റെ നിഗമനം.

നവംബർ 15-ന് കേസിലെ ഒന്നാം പ്രതി ബി.ജെ.പി. പ്രവർത്തകൻ ചിങ്ങോലി പ്രസാദ് ഭവനത്തിൽ പ്രവീണിനെ (35) പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ ഇപ്പോഴും റിമാൻഡിലാണ്. ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസമായ കഴിഞ്ഞ നവംബർ പത്തിനു രാത്രിയാണ് ജി.എസ്. ബൈജുവിനെ ഒരു സംഘം ആക്രമിച്ചു മാരകമായി പരിക്കേൽപ്പിച്ചത്. ബി.ജെ.പി. അംഗമായിരുന്ന ബൈജു സ്ഥാനം രാജിവെച്ചാണ് യു.ഡി.എഫിൽ സ്വതന്ത്രനായി മത്സരിച്ചത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...