ഒല്ലൂര്‍: ജോലി നഷ്ടപ്പെട്ടതിലുള്ള വൈരാഗ്യത്തില്‍ ട്രെയ്ലര് ലോറി ഡ്രൈവറെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ ഒല്ലൂര്‍ പൊലീസ് പിടികൂടി. ഫോര്‍ട്ട് കൊച്ചി അവരാവതി വീട്ടില്‍ സുവര്‍ണന്റെ മകന് ശ്യാമിനെ (44) കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നെന്മാറ സ്വദേശികളായ കല്‍നാട്ടില്‍ വീട്ടില്‍ കാര്‍ത്തിക് (22), ശെന്തില്‍കുമാര്‍ (52) എന്നിവരാണ് പിടിയിലായത്. പ്രതികളെ ഒല്ലൂര്‍ പൊലീസ് നെന്മാറയിലെ വീട്ടില്‍നിന്നാണ് പിടികൂടിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ട്രെയ്ലര് ലോറി ഡ്രൈവറായ കാര്‍ത്തിക് വഴി രണ്ടുമാസം മുമ്പ് ജോലിയില്‍ പ്രവേശിച്ച ശ്യാം തുടര്‍ച്ചയായി ജോലിചെയ്യുന്നത് മൂലം കാര്‍ത്തിക്കിന് ജോലി ലഭിക്കാത്തതാണ് ആക്രമണത്തിന് കാരണം. ഇത് സംബന്ധിച്ച് കാര്‍ത്തിക്കും ശ്യാമും തമ്മില്‍ ഫോണില്‍ അസഭ്യം പറയുകയും പരസ്പരം ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.