Wednesday, June 26, 2024 2:28 am

യുവതിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം ; ഒളിവിൽ പോയ 40കാരനായ ഭർത്താവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കേണിച്ചിറ: ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. തൃശ്ശൂര്‍ ജില്ലയിലെ മാള പുത്തന്‍ചിറ കുപ്പന്‍ ബസാര്‍ സ്വദേശിയായ ലിബു മോന്‍ എന്ന ലിബിന്‍ (40) നെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 22 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് വിറകുകൊള്ളി കൊണ്ട് തലക്കടിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പൊറത്തിശ്ശേരിയില്‍ ഭാര്യ വീട്ടില്‍ വെച്ചാണ് ലിബിന്‍ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തിന് ശേഷം യുവാവ് സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കേണിച്ചിറ സ്റ്റേഷന്‍ പരിധിയിലെ പാപ്ലശേരിയില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ഇരിങ്ങാലക്കുട പോലീസിന് കൈമാറി. കേണിച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ടി. ജി ദിലീപ്, പോലീസ് ഉദ്യോഗസ്ഥരായ സനല്‍, പ്രിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ലിബിനെ പിടികൂടിയത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആ‍ര്‍ടിസിയുടെ ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം നാളെ

0
തിരുവനന്തപുരം: കെഎസ്ആർടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റേയും സോളാർ പവർ പ്ളാന്റിന്റേയും സംസ്ഥാനതല...

ഇടനിലക്കാരൻ വഴി ഒരു ലക്ഷം രൂപ കൈക്കൂലി ; തൊടുപുഴ നഗരസഭ അസിസ്റ്റന്‍റ് എഞ്ചിനീയർ...

0
തൊടുപുഴ: ഇടനിലക്കാരൻ മുഖേന കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇടുക്കി തൊടുപുഴ മുനിസിപ്പൽ അസിസ്റ്റന്റ്...

പത്തനംതിട്ട ഏഴകുളം കൈപ്പട്ടൂർ റോഡ് പണി തുടരാൻ നിർദ്ദേശം നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ്...

0
പത്തനംതിട്ട: പത്തനംതിട്ട ഏഴകുളം കൈപ്പട്ടൂർ റോഡ് പണി തുടരാൻ നിർദ്ദേശം നൽകി...

വീട്ടിലും സ്കോർപിയോ കാറിലുമായി പിടികൂടിയത് 25 കിലോ കഞ്ചാവ് ; പ്രതികൾക്ക് 20 വർഷം...

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് 25 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കേസിൽ പ്രതികൾക്ക് ഇരുപത്...