അതിക്രമിച്ചു കയറി സ്വർണമാലയും പണവും മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വീട്ടിൽ അതിരാവിലെ അതിക്രമിച്ചു കയറി രണ്ടരപവൻ തൂക്കം വരുന്ന സ്വർണമാലയും പണവും മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ. ഉദയംപേരൂർ മണകുന്നം കരയിൽ നികർത്തിൽ വളർകോഡ് വീട്ടിൽ അജേഷ് പങ്കജാക്ഷൻ (47) നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കബനി പാലസ് ഹോട്ടലിനു സമീപമുള്ള വീട്ടിലാണ് മോഷണം നടത്തിയത്. വീട്ടിൽ രാവിലെ 7 മണിയോടെ എത്തി അടുക്കള വഴി അകത്തു കടന്നാണ് മോഷണം നടത്തിയത്.

കൃത്യം നടന്ന വീടിന്റെ സമീപത്ത് നിന്ന് മാറി ബൈക്ക് വെച്ചാണ് ഇയാൾ അകത്തു കടന്നത്. സമീപപ്രദേശങ്ങളിലെ 15 ഓളം സിസിടിവി ക്യാമറ നിരീക്ഷണം നടത്തി ശാസ്ത്രീയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. മോഷണ മുതൽ പോലീസ് കണ്ടെടുത്തു. അന്വേഷണസംഘത്തിൽ എസ് ഐ മാരായഎസ് എൻ സുമിത, കെ അനിൽ, പി സി ജയകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വി എം ജമാൽ, സീനിയർ സിപിഓമാരായ ബിബിൽ മോഹൻ, എച്ച് ഹാരിസ്, സന്ദീപ് ടി പ്രഭാകർ,രഞ്ജിത് രാജൻ എന്നിവർ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...