തിരുവനന്തപുരം: തിരുവനന്തപുരത്ത് കടവരാന്തയില്‍ കിടന്നയാളെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച സുഹൃത്ത് പിടിയില്‍. കടവരാന്തയില്‍ ഉറങ്ങിക്കിടന്നയാളെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച അക്ബര്‍ഷയാണ് പിടിയിലായത്. ഷഫീഖിനെയാണ് സുഹൃത്ത് അക്ബര്‍ഷ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം നടത്തിയത്. ഏപ്രില്‍ 5 ന് രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം സ്റ്റാച്ചുവിലെ കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ഷഫീഖിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിക്കുയായിരുന്നു.
ഷഫീഖും അക്ബര്‍ഷയും സുഹൃത്തുക്കളായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് തന്നെ പോലീസിന് ഒറ്റിക്കൊടുത്തത് ഷഫീഖാണെന്ന് അക്ബര്‍ഷ പറയുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമത്തിലേക്ക് നയിച്ചത്. കടവരാന്തയില്‍ ഒരാള്‍ പരിക്കേറ്റ് കിടക്കുകയാണെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ പോലീസെത്തി പരിശോധിച്ചപ്പോള്‍ തന്നെ വീണ് ഉണ്ടായ പരിക്കുകകളെല്ലെന്നും ആക്രമം നടന്നിട്ടുണ്ടെന്നും മനസ്സിലായി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതിയിലേക്ക് എത്തിയത്.