ഒരു രാജ്യം, ഒരു പാല്‍ മുദ്രാവാക്യം അനുവദിക്കില്ല ; ബി.ജെ.പിക്കെതിരേ ജയ്‌റാം രമേശ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ക്ഷീര സഹകരണ സംഘങ്ങളെ നിയന്ത്രണത്തിലാക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരേ കോണ്‍ഗ്രസ് എം.പിയും ജനറല്‍ സെക്രട്ടറിയുമായ ജയ്‌റാം രമേശ്. ‘ഒരു രാജ്യം, ഒരു പാല്‍’ എന്ന ബി.ജെ.പി മുദ്രാവാക്യം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളെ നിയന്ത്രിക്കാനുള്ള ധിക്കാരപരമായ നീക്കമാണിതെന്ന് ജയറാം രമേശ് പറഞ്ഞു.

കര്‍ഷകരുടെ നിയന്ത്രണം മാറ്റി സഹകരണ സംഘങ്ങളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ പാര്‍ട്ടി ശക്തമായി എതിര്‍ക്കും. രാജ്യത്തിന്റെ ധവള വിപ്ലവത്തില്‍ നന്ദിനിക്കും അമുലിനും അതിന്റെതായ വിജയഗാഥകള്‍ പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ അമുല്‍ ഉല്‍പ്പന്നങ്ങള്‍ കര്‍ണാടകത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം വന്‍ വിവാദത്തിനിടയാക്കിയിരുന്നു. കര്‍ണാടകത്തിലെ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും ജെ.ഡി.എസും ഇതിനെതിരേ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...