കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന് പരാതി. ആറ് പേരാണ് പണമടച്ചിട്ടും അനുമതിക്കായി കാത്തിരിക്കുന്നത്. ഒന്നേകാല്‍ ലക്ഷം രൂപയാണ് ഇവര്‍ ഫീസ് ഇനത്തിൽ അടച്ചിരിക്കുന്നത്. കോഴിക്കടകള്‍ക്ക് ഫ്രഷ് കട്ടിന്റെ സാക്ഷ്യപത്രം വേണമെന്ന കളക്ടറുടെ ഉത്തരവിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. ഫ്രഷ് കട്ടിനെ സഹായിക്കാന്‍ സര്‍ക്കാര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് ആരോപണം. ഫ്രഷ് കട്ടിന് പിന്നില്‍ ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. അയല്‍ ജില്ലയായ മലപ്പുറത്ത് 16 വികേന്ദ്രീകൃത സംസ്‌കരണ കേന്ദ്രങ്ങളുള്ളതിനാല്‍ അവിടെ മറ്റു മാലിന്യ പ്രശ്‌നങ്ങളില്ല. എന്നാല്‍ കോഴിക്കോട് ജില്ലയിലാകെ ഫ്രഷ് കട്ട് മാത്രമാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ മുഴുവന്‍ മാലിന്യങ്ങളും സംസ്‌കരിക്കാനുള്ള ശേഷി ഫ്രഷ് കട്ടിനില്ലാത്തതിനാല്‍ പലയിടത്തും കോഴി മാലിന്യങ്ങള്‍ കുന്നുകൂടുന്ന സാഹചര്യമുണ്ട്.

മാത്രമല്ല ഒരു കിലോ മാലിന്യം ശേഖരിക്കാന്‍ കോഴിക്കടക്കാര്‍ ഏഴ് രൂപ ഫ്രഷ് കട്ടിന് നല്‍കണം. പിന്നീട് ഇത് സംസ്‌കരിച്ച് ഓയിലും കോഴിത്തീറ്റയുമാക്കി വലിയ ലാഭമാണ് സ്ഥാപനം കൊയ്യുന്നത്. മറ്റു സ്ഥാപനങ്ങള്‍ക്ക് മാലിന്യം ശേഖരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ഫ്രഷ് കട്ട് ഈ മേഖലയില്‍ കുത്തക സൃഷ്ടിക്കുകയാണെന്നാണ് ആക്ഷേപം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...