കാരറ്റ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതാണ്…

For full experience, Download our mobile application:
Get it on Google Play

നമ്മൾ എല്ലാവരും കാരറ്റ് കഴിക്കാറുണ്ടെങ്കിലും അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്. കാരറ്റിലെ ആന്റിഓക്സിഡന്റുകൾ ചീത്തകൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.കാരറ്റ് ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മലബന്ധത്തിന്റെ പ്രശ്നം പരിഹരിക്കാൻ സഹായിക്കും. ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും ഹൃദ്രോഗങ്ങൾ തടയാനും കാരറ്റ് സഹായിക്കുന്നു.പൊട്ടാസ്യം സമ്പുഷ്ടമായതിനാൽ കൊളസ്ട്രോൾ കുറയ്ക്കാനും കാരറ്റിന് സാധിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ശിൽപ അറോറ പറയുന്നു.

കാരറ്റിലെ കരോട്ടിനും ആന്റിഓക്സിഡന്റുകളും അർബുദത്തെയും പ്രതിരോധിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്തനാർബുദം, ബ്ലാഡർ കാൻസർ എന്നിവ. കാരറ്റ് കൂടുതൽ ഉപയോഗിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം പറയുന്നു. ചർമ്മത്തെ തിളക്കമുള്ളതാക്കാനും സൂര്യാതപത്തിൽ നിന്നു സംരക്ഷിക്കാനും ഉത്തമമാണ് കാരറ്റ്. മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനും ത്വക്കിന്റെ വരൾച്ച മാറ്റാനും കാരറ്റ് കഴിക്കുന്നത് നല്ലതാണ്. ആന്റിഓക്സിഡന്റുകളുടെ കലവറയായതിനാൽത്തന്നെ രോഗപ്രതിരോധശക്തി നൽകി പൊതുവായ ആരോഗ്യവും സംരക്ഷിക്കുന്നു. നാരുകളാൽ സമൃദ്ധമായതിനാൽ മലബന്ധവും അകറ്റുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...