ഇടുക്കി : 13 വയസ്സുകാരനെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തൊടുപുഴ തെക്കും ഭാഗം സ്വദേശി ഡാരീഷ് പോത്തനാണ് അറസ്റ്റിലായത്. ഒരു മാസം മുമ്പാണ് സംഭവം നടക്കുന്നത്.ഡാരീഷിന്റെ വീട്ടിൽ വച്ചാണ് പീഡന ശ്രമം നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഇയാൾ കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ഇയാൾ മൊബൈൽ ഫോണിലൂടെ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും കുട്ടി ഇറങ്ങി ഓടുകയുമായിരുന്നു. കുട്ടിയെ പിന്തുടർന്നെത്തിയ ഡാരിഷ് കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഓടി രക്ഷപ്പെട്ട കുട്ടി വീട്ടിലെത്തിയ ഉടൻ തന്നെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് മാതാപിതാക്കൾ തൊടുപുഴ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടയിൽ പലതവണ ഇയാൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ജാമ്യാപേക്ഷ നിഷേധിച്ചതോടെ പ്രതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.