ജീവിക്കാൻ വേറെ നിവൃത്തിയില്ല, തിരുവനന്തപുരത്ത് വീടിന് മുന്നിൽ ‘വൃക്കയും കരളും വിൽക്കാനുണ്ടെന്ന് ബോർഡ് വെച്ച് ദമ്പതികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീടിന് മുന്നിൽ ‘വൃക്കയും കരളും വിൽക്കാനുണ്ടെ’ന്ന് ബോർഡ് വെച്ച് ദമ്പതികൾ. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നിൽ ഇത്തരം ബോർഡ് വെച്ചത്. ബോർഡിന്റെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി. അമ്മയുടെ പേരിൽ വർഷങ്ങൾക്ക് മുൻപ് എഴുതികൊടുത്ത കടമുറി സഹോദരനിൽ നിന്ന് വിട്ടുകിട്ടണമെന്നാണ് ഇവരുടെ ആവശ്യം. കരിമഠം കോളനിക്കുള്ളിൽ പുത്തൻ റോഡിലെ വീടിന് മുന്നിലാണ് ഇങ്ങനെയൊരു ബോർഡ്. ഉപജീവനമായിരുന്ന കടമുറിയെ ചൊല്ലി സഹോദരനുമായി തർക്കമായതോടെയാണ് ജീവിതം വഴിമുട്ടിയത്.

ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഭാരമുള്ള മറ്റ് ജോലികൾ ചെയ്യാൻ തനിക്ക് കഴിയില്ലെന്നാണ് സന്തോഷ് പറയുന്നത്. അമ്മ മരിച്ചതോടെ ഏഴ് മക്കൾക്കും അവകാശമുള്ള കടമുറി എങ്ങനെ വിട്ടുകൊടുക്കുമെന്ന് സന്തോഷ് കുമാറിന്റെ സഹോദരൻ മണക്കാട് ചന്ദ്രൻകുട്ടി ചോദിക്കുന്നു. കടമുറി വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ സമീപിച്ചിട്ടും കാര്യമുണ്ടായില്ല. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കോടതിയിൽ കേസ് ഫയൽ ചെയ്യാനും സാധിക്കില്ലെന്നാണ് ഇവർ പറയുന്നത്. സംഭവം വൈറലായതോടെ സാമൂഹിക പ്രവർത്തകർ ഇവരുടെ കാര്യത്തിൽ ഇടപെടുമെന്നാണ് കരുതുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...