പത്തനംതിട്ട : കനത്ത മഴയെതുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നു. ജില്ലയില്‍ നിലവില്‍ 54 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, പാലിയേറ്റീവ് കെയര്‍ രോഗികള്‍ എന്നിവര്‍ ക്യാമ്പില്‍ ഉണ്ട്. പകര്‍ച്ച വ്യാധികള്‍ ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു.
അഞ്ച് മിനിട്ടെങ്കിലും തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. ഭക്ഷണത്തിന് മുമ്പും ശേഷവും മലമൂത്രവിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പിട്ട് നന്നായി കഴുകണം. ടോയ്ലറ്റുകള്‍ വൃത്തിയായി പരിപാലിക്കണം.
സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളുകള്‍ ക്യാമ്പിലുണ്ടെങ്കില്‍ കൃത്യമായി മരുന്ന് കഴിക്കണം. മരുന്ന് കൈവശമില്ലെങ്കില്‍ മെഡിക്കല്‍ ടീമിനെ അറിയിക്കണം. കാലില്‍മുറിവുളളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുകയും പാദരക്ഷകള്‍ നിര്‍ബന്ധമായും ധരിക്കുകയും വേണം. എലിപ്പനി തടയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന ഡോക്സി സൈക്ലിന്‍ പ്രതിരോധ ഗുളികകള്‍ കഴിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ക്യാമ്പിലുള്ളവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. വയറിളക്കമോ, ഛര്‍ദ്ദിയോ ഉണ്ടായാല്‍ ഒ.ആര്‍.എസ് ലായനി കുടിക്കുക. പകര്‍ച്ചവ്യാധികള്‍ പിടിപെട്ടാല്‍ ക്യാമ്പിലെ മറ്റ് അംഗങ്ങള്‍ക്ക് പകരാതിരിക്കാനും രോഗിക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനും മെഡിക്കല്‍ ടീം നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളിലേക്ക് മാറാന്‍ തയാറാവേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033