Wednesday, June 19, 2024 9:45 pm

വാട്‌സ്ആപ്പില്‍ ചിത്രങ്ങളും വീഡിയോകളും അയക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; മാറ്റം വന്നുകഴിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ആന്‍ഡ്രോയ്‌ഡ് ആപ്ലിക്കേഷനില്‍ ശ്രദ്ധേയമായ മാറ്റവുമായി സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. മീഡിയ ഫയല്‍ ഷെയറിംഗിലാണ് മാറ്റം വന്നിരിക്കുന്നത്. മുമ്പ് ഹൈ-ഡെഫിനിഷനില്‍ ചിത്രങ്ങളും വീഡിയോകളും അയക്കുമ്പോള്‍ എച്ച്‌ഡി ഓപ്‌ഷന്‍ സെലക്‌ട് ചെയ്യണമായിരുന്നുവെങ്കില്‍ പുതിയ അപ്‌ഡേറ്റോടെ ഡിഫോള്‍ട്ടായി മീഡിയ ക്വാളിറ്റി മുന്‍കൂറായി നമുക്ക് സെറ്റ് ചെയ്ത് വയ്‌ക്കാനാകും. ഇതോടെ ഫയലുകള്‍ ഓരോ തവണ അയക്കുമ്പോഴും എച്ച്‌ഡി ഓപ്ഷന്‍ സെലക്ട് ചെയ്യുന്നത് ഒഴിവായിക്കിട്ടും. ചിത്രങ്ങളും വീഡിയോകളും സ്ഥിരമായും ഏറെയും അയക്കുന്ന അനവധിയാളുകള്‍ക്ക് സഹായകമാകുന്ന തരത്തിലുള്ള അപ്‌ഡേഷനാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതല്‍ അയക്കുന്ന ഫയലിന്‍റെ മീഡിയ ക്വാളിറ്റി നിങ്ങള്‍ക്ക് മുന്‍കൂറായി സെറ്റ് ചെയ്‌തുവയ്‌ക്കാം. ഇതോടെ ഓരോ ഫയലിനും എച്ച്‌ഡി മോഡ് സെലക്‌ട് ചെയ്യുന്ന പ്രയാസം ഒഴിവാക്കാനാകും. ഇതിനായി മീഡിയ അപ്‌ലോഡ് ക്വാളിറ്റി ഓപ്‌ഷനില്‍ ചെന്ന് എച്ച്‌ഡി ഓപ്‌‌ഷന്‍ തെരഞ്ഞെടുത്ത് സെറ്റ് ചെയ്‌ത് വെച്ചാല്‍ മാത്രം മതിയാകും. എങ്ങനെയാണ് ഇത് സെറ്റ് ചെയ്യുന്നത് എന്ന് നോക്കാം.

വാട്‌സ്ആപ്പ് തുറന്ന് ആപ്പിലെ സെറ്റിംഗ്‌സില്‍ ചെന്ന് സ്റ്റോറേജ് ആന്‍ഡ് ഡാറ്റ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ‘മീഡിയ അപ്‌ലോഡ് ക്വാളിറ്റി’ എന്നൊരു ഓപ്ഷന്‍ കാണാം. സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി, എച്ച്‌ഡി ക്വാളിറ്റി എന്നീ രണ്ട് ഓപ്ഷനുകള്‍ ഇതിനുള്ളിലുണ്ട്. ഇവയില്‍ നിന്ന് എച്ച്‌ഡി ക്വാളിറ്റി സെലക്ട് ചെയ്യുകയാണ് വേണ്ടത്. മുമ്പ് അയക്കുമ്പോള്‍ ചെയ്‌തിരുന്നതുപോലെ എച്ച്‌ഡി ഓപ്ഷന്‍ സെലക്ട് ചെയ്യാതെ തന്നെ എച്ച്‌ഡി ക്വാളിറ്റിയില്‍ ചിത്രങ്ങളും വീഡിയോകളും ഇനി മുതല്‍ അയക്കാം. നേരത്തെ ബീറ്റ യൂസര്‍മാര്‍ക്ക് മാത്രം ലഭ്യമായിരുന്ന ഈ സംവിധാനം വാട്‌സ്ആപ്പ് ആന്‍ഡ്രോയ്‌ഡ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ ആന്‍ഡ്രോയ്‌ഡ് യൂസര്‍മാര്‍ക്കും ഈ സൗകര്യം ഇപ്പോള്‍ ഉപയോഗിക്കാം. നിങ്ങളുടെ ആന്‍ഡ്രോയ്‌ഡ് ഫോണിലെ വാട്‌സ്ആപ്പിന്‍റെ സെറ്റിംഗ്‌സില്‍ ‘മീഡിയ അപ്‌ലോഡ് ക്വാളിറ്റി’ സൗകര്യം ഇപ്പോള്‍ കാണുന്നില്ലെങ്കില്‍ ഉടന്‍ തന്നെ ഈ അപ്‌ഡേറ്റ് എത്തുന്നതാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിപിഐ ഇടുക്കി ജില്ല കൗണ്‍സിൽ യോഗത്തിൽ മുഖ്യമന്ത്രിക്കും സിപിഎം മന്ത്രിമാർക്കും വിമർശനം

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ല കൗണ്‍സിൽ യോഗത്തിൽ മുഖ്യമന്ത്രിക്കും സിപിഎം മന്ത്രിമാർക്കും...

കുമ്പഴയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടുമോ ? ; മറുപടിയുമായി പത്തനംതിട്ട നഗരസഭ

0
പത്തനംതിട്ട : കുമ്പഴ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചു പൂട്ടൽ...

മലയാള സാഹിത്യ ക്ലബ് പ്രവർത്തനങ്ങൾക്കും വായന മാസാചരണത്തിനും തുടക്കമായി

0
കുന്നംകുളം : ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ...