പിക്കപ്പ് വാനില്‍ കാറിടിച്ച്‌ പത്ത് വയസുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : മുദാക്കല്‍ പൊയ്കമുക്കില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ കാറിടിച്ച്‌ രക്ഷിതാക്കള്‍ക്കൊപ്പം സഞ്ചരിച്ച പത്ത് വയസുകാരന്‍ മരിച്ചു. വാളക്കാട് നിലാവില്‍ അനീഷിന്റെയും സിമിയുടെയും മകന്‍ ആയുഷാണ് മരിച്ചത്.
തിങ്കളാഴ്ച മൂന്നോടെയാണ് സംഭവം. അനീഷും സിമിയും ആയുഷും വാമനപുരത്ത് പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഗണര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുട്ടി റോഡിലേക്ക് തെറിച്ചുവീണെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനീഷ് ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസിന് ദത്ത് പുത്രനിലൂടെ കേരളത്തിൽ ഒരു മുഖ്യമന്ത്രിയെ കിട്ടി : എം ശിവപ്രസാദ്

0
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി പ്രതിനിധി സംഘം മുഖ്യമന്ത്രി വി ഡി...

അവയവക്കച്ചവടം ; ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും ഇഡി അന്വേഷണം

0
കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് ലേക് ഷോർ ആശുപത്രിയിലെ...

കോവിഡ് 19 ബാധിതനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

0
കടപ്പ : കോവിഡ് 19 ബാധിതനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ആന്ധ്രപ്രദേശിലെ...

ലഹരിവസ്തുക്കളുടെ നിയമവിരുദ്ധമായ കടത്തും വിതരണവും ; സ്ഥിരം കുറ്റവാളികൾ കരുതൽ തടങ്കലില്‍

0
കൊല്ലം: മയക്കുമരുന്ന് വില്പന കേസിലെ പ്രതിയടക്കം സ്ഥിരം കുറ്റവാളികൾ കരുതൽ തടങ്കലിൽ....