തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും കൂടെയുള്ള എട്ട് പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് എം.എല്‍.എ ബി.സത്യന്‍ നിരീക്ഷണത്തില്‍ പോയി. ഡി.വൈ.എസ്.പിയുടെ കൂടെ അവലോകന യോഗത്തില്‍ പങ്കെടുത്തതിനാലാണ് എം.എല്‍.എ നിരീക്ഷണത്തില്‍ പോയത്.
പൂന്തുറ പോലീസ് സ്റ്റേഷനിലെ പുത്തന്‍പള്ളി സ്വദേശിയായ ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ള മൂന്ന് പോലീസുകാരും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ രണ്ട് പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ മൂന്ന് പോലീസുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ മൂന്ന് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ പോലീസുകാരും ക്വാറന്റീനിലാണ്. വര്‍ക്കലയില്‍ ഗ്രേഡ് എ പോലീസുദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.