തിരുവനന്തപുരം : ആറ്റിങ്ങല്‍ ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസിൽ നിന്ന് മദ്യം മോഷ്ടിച്ച സംഭവത്തിൽ കൂടുതൽ പേർ പിടിയിൽ. കവലയൂർ സ്വദേശി കിരണിനെയാണ് അറസ്റ്റ് ചെയ്തത്. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ പ്രതികളെക്കുറിച്ച് പോലീസിന് വിവരം കിട്ടിയിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിലാണ് കിരണും, സജിൻ വിജയനും പിടിയിലായത്. നേരത്തേ അറസ്റ്റിലായ മെബിനും കിരണും ചേർന്നാണ് ഗോഡൗണിന്റെ ഷീറ്റ് ഇളക്കി ഉള്ളിൽ കയറി മദ്യം പുറത്തെത്തിച്ചത്.