തിരുവനന്തപുരം: ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വി വിനീത് വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന വിനീത് സഞ്ചരിച്ചിരുന്ന ബൈക്കും എതിവരെ വന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം എന്നാണ് അറിയുന്നത്. പരിക്കേറ്റ വിനീതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല. പ്രദേശത്ത് റോഡുപണി നടക്കുകയാണ്.ഇടയ്‌ക്കോട് സർവീസ് സഹകരണബാങ്ക് ജീവനക്കാരനായിരുന്നു വിനീത് സിപിഎം ഇടയ്‌ക്കോട് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. പിതാവ്: കെ വാരിജാക്ഷൻ, സഹോദരൻ: വിനീഷ്. കഴക്കൂട്ടം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജിൽ നടപടികൾ പൂർത്തിയാക്കി ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിക്കും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.