രാജ്യത്ത് കഴിഞ്ഞവർഷം മാത്രം ഇന്ത്യൻപൗരത്വം ഉപേക്ഷിച്ചത് 2.16 ലക്ഷംപേർ ; ആശങ്ക, ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കഴിഞ്ഞവർഷം 2.16 ലക്ഷംപേർ ഇന്ത്യൻപൗരത്വം ഉപേക്ഷിച്ചെന്ന കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തലിൽ വിമർശനവുമായി കോൺഗ്രസ്. അതിവിദഗ്ധരും അതീവമൂല്യമുള്ളവരുമായ ഇന്ത്യക്കാരുടെ കൂട്ടപ്പലായനം ഇന്ത്യയുടെ സാമ്പത്തികാവസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പരിഹസിച്ചു. വിദേശകാര്യസഹമന്ത്രി കീർത്തിവർധൻ സിങ്ങാണ് കഴിഞ്ഞദിവസം രാജ്യസഭയിൽ പൗരത്വമൊഴിഞ്ഞവരുടെ കണക്ക് വെളിപ്പെടുത്തിയത്. 2011-ൽ 1,23,000 പേരാണ് പൗരത്വം ഉപേക്ഷിച്ചിരുന്നത്. 2022-ൽ അത് 2.25 ലക്ഷംപേരും 2023-ൽ 2.16 ലക്ഷംപേരും പൗരത്വം ഉപേക്ഷിച്ചു. ഇതിന്റെ സംസ്ഥാനംതിരിച്ചുള്ള കണക്ക് ലഭ്യമല്ലെന്നും പൗരത്വം ഉപേക്ഷിക്കുന്നതിന്റെ കാരണം വ്യക്തിപരമാണെന്നും മന്ത്രി സഭയെ അറിയിച്ചു. 2011-നെ അപേക്ഷിച്ച് പൗരത്വമുപേക്ഷിച്ചവരുടെ എണ്ണം ഇരട്ടിയായെന്ന് ജയറാം രമേഷ് ചൂണ്ടിക്കാട്ടി.എന്തുകൊണ്ടാണ് ഇത്തരത്തിൽ കൂട്ടത്തോടെ പൗരത്വം ഉപേക്ഷിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ആംആദ്മി അംഗം രാഘവ് ഛദ്ദയും ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...

കിസാൻ മേളയും കാർഷിക സെമിനാറും കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു

0
പത്തനംതിട്ട : കാർഷിക വികസന കർഷകക്ഷേമ വകുപ്പും കേരള കാർഷിക സർവ്വകലാശാല...

ഖമേനിയുടെ വിടവാങ്ങൽ യാത്ര; അന്തിമോപചാരമർപ്പിക്കാൻ 20 ദശലക്ഷം ജനങ്ങൾ എത്തുമെന്ന് റിപ്പോർട്ട്

0
ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ...

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...