കൊല്ലം: കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ സംഭവത്തിൽ മകനെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് രേഷ്മ നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ജില്ലാ കളക്ടറും ഫിഷറീസ് വകുപ്പ് മന്ത്രിയും സ്ഥലത്തെത്തി ചർച്ച നടത്തണമെന്നും നേവിയുടെ നേതൃത്വത്തിലും കൂടുതൽ സ്കൂബ ഡൈവേഴ്സിനെ ഉൾപ്പെടുത്തിയും തിരച്ചിൽ നടത്തണമെന്നുമാണ് രേഷ്മയുടെ ആവശ്യം. ഒരാഴ്ച മുമ്പാണ് രേഷ്മയുടെ അച്ഛൻ, ഭർത്താവ്, മകൻ എന്നിവർ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. രേഷ്മയുടെ ഭർത്താവിന്റെയും അച്ഛന്റെയും മൃതദേഹങ്ങൾ ദിവസങ്ങൾക്ക് മുമ്പ് കടലിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ മകനെ കുറിച്ച് ഇതുവരെയും ഒരു വിവരവും കിട്ടിയില്ല. കോസ്റ്റ് ഗാർഡിന്റെയും കോസ്റ്റൽ പോലീസിന്റെയും അന്വേഷണത്തിൽ തൃപ്തയല്ലെന്നും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സ്റ്റേഷന് മുന്നിലെ പ്രതിഷേധം തുടരുമെന്നും രേഷ്മ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]




























