ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക് പാഞ്ഞുകയറി. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ആർക്കും പരിക്കില്ല.അമിതവേ​ഗത്തിൽ നിയന്ത്രണംവിട്ടെത്തിയ കാർ ഹോസ്റ്റൽ ​ഗേറ്റും തകർത്ത് സ്കൂട്ടറുകളും ഇടിച്ചിട്ട് പ്രധാനവാതിലിന്റെ തൊട്ടരികിലായി ഇടിച്ചുനിൽക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ നയാപ്പള്ളിയിലെ ലേഡീസ് ഹോസ്റ്റലിലായിരുന്നു സംഭവം. ബിസിനസുകാരനായ ബി. മൊഹന്തിയാണ് വാഹനമോടിച്ചിരുന്നത്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

അമിതവേ​ഗത്തിലായിരുന്ന കാർ റോഡിൽനിന്ന് നിയന്ത്രണംവിട്ടാണ് സമീപത്തെ ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക് പാഞ്ഞുകയറിയത്. സംഭവസമയം ഹോസ്റ്റലിന്റെ ​ഗേറ്റിനരികിലും പാർക്കിങ് ഏരിയയിലും പ്രധാനവാതിലിനരികെയും ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ​സംഭവത്തിൽ മൊഹന്തിക്കെതിരേ കേസെടുത്തതായും എന്നാൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍

0
കോഴിക്കോട്: പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍....

നേപ്പാൾ പ്രളയം ; തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഒന്നിച്ച് മറവ് ചെയ്യും ; കാണാതായവർക്കായുള്ള തെരച്ചിൽ...

0
ഡൽഹി: നേപ്പാളിൽ പ്രളയത്തില്‍ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുന്നു. തിരിച്ചറിയാത്ത...

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം ; ലൈസൻസും ഇല്ല ; ബോട്ടുകളും വള്ളങ്ങളും പിടികൂടി

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട്...

റോഡില്‍ തളര്‍ന്നു വീണ നിലയില്‍ വയോധികന്‍ ; സൂര്യാഘാതം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

0
കോഴിക്കോട്: റോഡില്‍ തളര്‍ന്നുവീണ് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടര്‍മാര്‍...