തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് ഏഴിന് (ചൊവ്വാഴ്ച) തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. മുൻനിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.
കൊവിഡ് കാലത്തിന്‍റെ ഇടവേളക്ക് ശേഷം പൊങ്കാല ആഘോഷമാക്കാനൊരുങ്ങി ആറ്റുകാൽ. പൊങ്കാല സമര്‍പ്പണത്തിന് ദിവസങ്ങൾ ശേഷിക്കെ നാടും നഗരവും ആകെ ഉത്സവ തിമര്‍പ്പിലാണ്. ആൾത്തിരക്ക് ക്രമീകരിക്കാൻ നടപടികളുമായി ജില്ലാ ഭരണകൂടവും പോലീസും ഒരു പോലെ പ്രവര്‍ത്തിക്കുകയാണ്. മതിയായ യാത്രാ സൗകരവ്യവും സുരക്ഷയും ഉണ്ടെന്ന് ഉറപ്പ് വരുത്താനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.