പത്തനംതിട്ട : പാചക വാതകത്തിന്റെ അനിയന്ത്രിതമായ വില വർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പ്രതിഷേധ ധർണ്ണയും നടത്തി. പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ടെലഫോൺ ഭവനുമുൻപിൽ സമാപിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് നവാസ് തനിമയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ കെ എച് ആർ എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം രാജ ഉദ്ഘാടനം ചെയ്തു.
കെ എച് ആർ എ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പ്രസാദ് ആനന്ദഭവൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് രാജമാണിക്യം സെക്രട്ടറി എ വി ജാഫർ ട്രഷറർ മുരുകൻ സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാൻ റോയ് മാത്യൂസ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് അഹമ്മദ് ടി ടി,കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മക്കാർ, ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രശാന്ത് ആതിര, ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എ എം റാഫി കെഎച്ച്ആർഎ ജില്ലാ നേതാക്കന്മാരായ സക്കീർ ശാന്തി, സജികോശി ഡയാന, ശശി ഐസക്, വിൽസൺ, സൽമാൻ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.
ഹോട്ടൽ വ്യാപാര മേഖല നാളിതുവരെ കണ്ടിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയിൽ കൂടി കടന്നു പോകുമ്പോൾ ലക്ഷോപലക്ഷം ജനങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ കൊടുക്കുന്ന ഹോട്ടൽ മേഖല സംരക്ഷിക്കുന്നതിന് പകരം കടുത്ത കരി നിയമങ്ങൾ കൊണ്ട് വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലേക്ക് കൊണ്ടുപോവുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. അതുകൂടാതെ കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും വാടക, കറണ്ട്, ചാർജ് വാട്ടർ, ചാർജ് മറ്റ് നികുതികൾ, തൊഴിലാളിക്ഷാമം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ബുദ്ധിമുട്ടുന്ന ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഗ്യാസ് വില വർധന മൂലം ഉണ്ടായിരിക്കുന്നത്. പല വ്യാപാരികളും ഇന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടി പോയി ബാക്കിയുള്ളവരെല്ലാം അടച്ചു പൂട്ടലിന്റെ വക്കിലാണ്. എന്നിട്ടും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന ഗവൺമെന്റിന്റെ കണ്ണുതുറപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന സൂചന സമരമാണെന്ന് ഉത്ഘടകൻ പറഞ്ഞു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.