Saturday, April 20, 2024 7:39 am

ആറ്റുകാൽ പൊങ്കാല ; അവലോകനയോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഇന്ന് അവലോകനയോഗം ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചേരുന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ പങ്കെടുക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല പരിമിതമായ രീതിയില്‍ നടത്താൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പൊതുസ്ഥലങ്ങളിലും പൊതു നിരത്തുകളിലും പൊങ്കാല ഇടാന്‍ അനുവദിക്കില്ല. വീടുകളിൽ പൊങ്കാലയിടാം. ക്ഷേത്ര പരിസരത്ത് പൊങ്കാല പ്രമാണിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തിനും കോവിഡ് പ്രോട്ടോകോള്‍ ഉറപ്പ് വരുത്തുന്നതിനുമായി ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

Lok Sabha Elections 2024 - Kerala

വീട്ടുവളപ്പുകളില്‍ ഇടുന്ന പൊങ്കാല റോഡിലേക്ക് വ്യാപിക്കുവാന്‍ അനുവദിക്കുന്നതല്ല. കൂടാതെ വീട്ടുടമസ്ഥന്‍ സ്വന്തം നിലയ്ക്ക് തന്നെ വീടുകളിലെ പൊങ്കാല വലിയ ആള്‍ക്കൂട്ടത്തിന് ഇടവരുത്താതെ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് നിര്‍വഹിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്ത അവലോകന യോഗമാണ് ക്രമീകരണങ്ങളോടെ പൊങ്കാല നടത്താൻ തീരുമാനിച്ചത്. ക്ഷേത്രത്തിലെ ആചാരപരമായ എല്ലാ ചടങ്ങുകളും ആള്‍ക്കൂട്ടങ്ങള്‍ക്ക് ഇടവരാതെ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ച് പരിമിത എണ്ണം ആളുകളെ മാത്രം പങ്കെടുപ്പിക്കണമെന്നും യോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ല നിലവിൽ ബി കാറ്റഗറിയിൽ ആണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യു.എ.ഇ.യിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത

0
ദുബായ്: യു.എ.ഇ.യിൽ അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീണ്ടും മഴ ശക്തി...

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ തുടര്‍ന്ന് കോട്ടയത്ത് എല്‍.ഡി.എഫ് – യു.ഡി.എഫ് വാക്‌പോര്

0
കോട്ടയം: രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ തുടര്‍ന്ന് കോട്ടയത്ത് എല്‍.ഡി.എഫ്- യു.ഡി.എഫ് വാക്ക്...

തൃശ്ശൂര്‍ പൂരം പുനരാരംഭിക്കാൻ ധാരണ ; വെടിക്കെട്ട് ഉടൻ

0
തൃശ്ശൂര്‍ : പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഉടൻ...

ലഹരി മാഫിയ സംഘത്തെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സി​നു​നേ​രെ ആ​ഫ്രി​ക്ക​ൻ യു​വാ​ക്ക​ളു​ടെ ആ​ക്ര​മ​ണം

0
ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സി​നു​നേ​രെ ആ​ഫ്രി​ക്ക​ൻ യു​വാ​ക്ക​ളു​ടെ...