ഉമ തോമസ് എം.എല്‍.എയും, നടി സ്വാസികയും പുതുമുഖങ്ങള്‍,പൊങ്കാലയര്‍പ്പിക്കല്‍ തുടര്‍ന്ന് ചിപ്പിയും

For full experience, Download our mobile application:
Get it on Google Play

ആറ്റുകാല്‍ : ഉമ തോമസ് എം.എല്‍.എയും, നടി സ്വാസികയും പുതുമുഖങ്ങള്‍. പൊങ്കാലയര്‍പ്പിക്കല്‍ തുടര്‍ന്ന് ചിപ്പിയും. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ താരങ്ങളും നേതാക്കളും. ചിപ്പി ഉള്‍പ്പടെയുള്ളവര്‍ ഇത്തവണയും എത്തിയപ്പോള്‍ നടി സ്വാസികയായിരുന്നു പൊങ്കാലയിലെ പുതുമുഖം. ഉമ തോമസ് എം.എല്‍.എയും ആദ്യമായി പൊങ്കാലയിട്ടു. പതിവു മുടക്കാതെ നടിമാരായ ചിപ്പിയും സീമ ജി. നായരും ആറ്റുകാലമ്മയ്ക്ക് മുന്നില്‍ ഭക്തിയോടെ പൊങ്കാലയിട്ടു. സെക്രട്ടേറിയേറ്റിന് സമീപമായിരുന്നു നടി സ്വാസിക തന്‍റെ കന്നി പൊങ്കാലയിട്ടത്.

ഷാജി കൈലാസും ഭാര്യ ആനിയും വീട്ടുമുറ്റത്തു തന്നെ പൊങ്കാലയര്‍പ്പിച്ചു. കവടിയാറിലെ ഷാജി കൈലാസിന്‍റെ വീട്ടില്‍ ഉറ്റബന്ധുക്കളും പൊങ്കാലയിടാനെത്തി. കെ.പി.മോഹനന്‍ എം.എല്‍.എയും കുടുംബവും എം.എല്‍.എ ഹോസ്റ്റിലിന് മുന്നില്‍ പൊങ്കാലയിട്ടു. തൃക്കാക്കരയിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് തന്‍റെ ആദ്യ പൊങ്കാലയെന്ന് ഉമ തോമസ്. ഉദ്യോഗസ്ഥ ദമ്പതികളായ ഡി.ഐ.ജി നിശാന്തിനിയും രാജമാണിക്യം ഐ.എ.എസും രാജ് ഭവന് സമീപത്ത് പൊങ്കാലയര്‍പ്പിച്ചു. പൊങ്കാലയര്‍പ്പിച്ചില്ലെങ്കിലും ശശി തരൂരും, വി.ശിവന്‍കുട്ടിയും, കെ.മുരളീധരനും, കെ.സുരേന്ദ്രനുമെല്ലാം രാഷ്ട്രീയഭേദം മറന്ന് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിന് സമീപം എത്തിയിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...