അതുമ്പുംകുളത്ത് കടുവാ പേടി ഒഴിഞ്ഞു ; ജഡം കാണാന്‍ എത്തിയത് നൂറുകണക്കിനാളുകള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: അതുമ്പുംകുളത്ത് കടുവാ പേടി ഒഴിഞ്ഞു. ജൂലൈ പതിമൂന്നിന് വരിക്കാഞ്ഞിലിയില്‍ ആടിനെ കൊന്ന കടുവയുടെ ജഡം കാണാന്‍ നൂറുകണക്കിന് ആളുകളാണ് അതുമ്പുംകുളത്ത് എത്തിയത്. കടുവ നാട്ടില്‍ ഇറങ്ങി ആടിനെ കൊന്നതോടെ വലിയ ഭീതിയിലായിരുന്നു പ്രദേശവാസികള്‍. പുലര്‍ച്ചെ ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികളും രാത്രി ജോലി കഴിഞ്ഞ് വരുന്നവരും എല്ലാം കടുവ ഇറങ്ങിയതിന് ശേഷം നേരത്തെ വീട്ടില്‍ എത്തുവാന്‍ തുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് കോന്നി തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ വന ഭാഗത്ത് ഭീതിയോടെ ആണ് യാത്രക്കാര്‍ സഞ്ചരിച്ചിരുന്നത്. രാത്രി ഏറെ വൈകി വരുന്നവര്‍ വാഹനങ്ങള്‍ കൂട്ടത്തോടെ ആണ് തണ്ണിത്തോട് ഭാഗത്തേക്ക് പോയിരുന്നത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച ഭാഗത്ത് ആളുകള്‍ രാത്രിയില്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെട്ടിരുന്നു.

കടുവയുടെ ജഡം കണ്ടെത്തിയതോടെ വലിയ ആശ്വാസത്തില്‍ ആണ് പ്രദേശവാസികളും തണ്ണിത്തോട് റോഡില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന യാത്രക്കാരും. കോന്നി, തണ്ണിത്തോട്, ആവോലിക്കുഴി, തേക്കുതോട്, പൂച്ചക്കുളം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ ഒഴുകി എത്തിയത്. നാട്ടുകാരെ നിയന്ത്രിക്കുവാന്‍ വനപാലകരും പോലീസും ഏറെ പണിപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ പല സ്ഥാനങ്ങളില്‍ നിന്നും കാല്‍ നടയായി സഞ്ചരിച്ചാണ് എത്തിയത്. അതുമ്പുംകുളത്തെ ഭീതിയിലാക്കിയ കടുവയുടെ ജഡം കാണുവാന്‍ എത്തിയവരെ കയര്‍ കെട്ടി തടഞ്ഞതാണ് വനപാലകര്‍ നിയന്ത്രിച്ചത്. മരത്തിന് മുകളില്‍ കയറി ചിത്രങ്ങള്‍ പകര്‍ത്തിയവരും മതിലില്‍ വലിഞ്ഞ് കയറി കടുവയയുടെ ജഡം കാണുവാന്‍ നിന്നവരും എല്ലാം കൂട്ടത്തില്‍ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...