തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച ഭക്ഷണം വാങ്ങാനായി പുറത്തുപോയ യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തിരിച്ചെത്തിയ യുവതിയുടെ വസ്ത്രങ്ങള്‍ കീറിയതും ശരീരത്തിലെ രക്തപാടുകളും ശ്രദ്ധിച്ച വാര്‍ഡിലുളളവര്‍ ഡോക്ടര്‍മാരെ വിവരം അറിയിക്കുകയായിരുന്നു.
ആറ്റിങ്ങല്‍ മടവൂര്‍ സ്വദേശി സന്ദീപാണ് അറസ്റ്റിലായത്. പോക്സോ കേസുകളില്‍ പ്രതിയാണ് സന്ദീപ്. ജൂലൈ 30 നായിരുന്നു സംഭവം. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനായി എത്തിയതായിരുന്നു ഭിന്നശേഷിക്കാരിയായ യുവതി.