പാറകളില്‍ വിസ്മയം തീര്‍ക്കാന്‍ പ്രമാടത്ത് റോക്ക് പാര്‍ക്ക് ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ ടൂറിസം ഭൂപടത്തിന് പൊന്‍തൂവലയായി പ്രമാടം ഗ്രാമപഞ്ചായത്തില്‍ റോക്ക് പാര്‍ക്ക് ഒരുങ്ങുന്നു. പഞ്ചായത്തിലെ വി കോട്ടയം നെടുംപാറ മലയിലാണ് റോക്ക് പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

കല്ലില്‍ തീര്‍ത്ത ആനയുടെ ശില്‍പ്പത്തിനുള്ളിലൂടെ ആയിരിക്കും പാര്‍ക്കിനുള്ളിലേക്ക് കടന്നുവരാന്‍ കഴിയുക. രണ്ട് പാറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലം കല്ലുകൊണ്ടുള്ള ബോര്‍ഡില്‍ കുട്ടികള്‍ക്ക് ചോക്ക്, പെയിന്റ് എന്നിവ ഉപയോഗിച്ച് രചനകള്‍ നടത്തുന്നതിനുള്ള സൌകര്യം, കളിമണ്‍  പാത്രങ്ങളും ശില്‍പ്പങ്ങളും നിര്‍മ്മിച്ച് പ്രദര്‍ശനം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റോപ്പ് ഉപയോഗിച്ച് സുരക്ഷിതമായി പാറയുടെ ചരിവുകളിലൂടെ കയറുന്നതിനുള്ള സൌകര്യം, വിശ്രമ സൌകര്യം, നെടുംപാറയുടെ താഴ്ഭാഗത്ത് ബോട്ടിംഗ് സൌകര്യം, പ്രാദേശിക വിഭവങ്ങള്‍ വിതരണം ചെയ്യുന്ന ഈറ്ററി സ്റ്റോര്‍ എന്നിവയാണ് ഇവിടെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പദ്ധതികള്‍.

നിലവില്‍ നിരവധി ആളുകള്‍ നടുംപാറ മല സന്ദര്‍ശിക്കുന്നുണ്ട്. അഡ്വ. കെ. യു ജനീഷ് കുമാര്‍ എം എല്‍ എ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എന്‍ . നവനീത് എന്നിവരുടെ നേതൃത്വത്തില്‍ കോന്നിയുടെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ  ഭാഗമായി ലോക സഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...