ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പ്രത്യേക ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ ഓഗസ്റ്റ് 31 വരെ സമയം നീട്ടിനല്‍കി. ജസ്റ്റിസ്മാരായ യു.യു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാന്‍ഷു ദുലിയ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഓഗസ്റ്റ് 31 വരെ സമയം നീട്ടി നല്‍കിയത്. ഓഡിറ്റിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ ജഡ്ജി പി വി ബാലകൃഷ്ണന്‍ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീം കോടതി തീരുമാനം.
വരവ് ചെലവ് കണക്കുകളാണ് പ്രത്യേകമായി ഓഡിറ്റ് ചെയ്യാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. ഇതിനായി അനുവദിച്ച സമയം ജൂണ്‍ മുപ്പതിന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രത്യേക ഓഡിറ്റിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ ജഡ്ജി പി വി ബാലകൃഷ്ണന്‍ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പുറമെ ക്ഷേത്രം ഭരണസമിതി ചെയര്‍മാന്നും, ഉപദേശക സമിതി ചെയര്‍മാനും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.