ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടയില്‍ മധ്യവയസ്ക്കന്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുത്തേരി വട്ടോളി ദേവീക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടയില്‍ മധ്യവയസ്ക്കന്‍ മുങ്ങി മരിച്ചു. നെടുമങ്ങാട് പുതിയ തൊടികയില്‍ ഭാസ്ക്കര (55)നാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം. അഞ്ച് പേരടങ്ങുന്ന സംഘം ആറ് മണിയോടെയാണ് കുളത്തിലിറങ്ങിയത്. നീന്തുന്നതിനിടെ പായലും ചണ്ടിയും കാലില്‍ കുടുങ്ങി ചെളിയില്‍ താഴ്ന്നു പോയതാണെന്നാണ് സംശയിക്കുന്നത്.

നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഏഴരയോടെ ഭാസ്ക്കരനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നരിക്കുനിയില്‍ നിന്നുള്ള അഗ്നി രക്ഷാ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ജീവനക്കാരി പ്രമീളയാണ് ഭാസ്ക്കരന്റെ ഭാര്യ. മക്കള്‍ : അഭിനന്ദ്, ഭവ്യ, ഇരുവരും വിദ്യാര്‍ഥികളാണ്. സംസ്ക്കാരം ഇന്ന് നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കിയതായി മന്ത്രി ; ആധാരം എഴുത്തുകാരുടെയും പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് അംഗങ്ങൾക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് അംഗങ്ങളുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള...

അഖിൽ മാരാറുടെ ഓഡിയോ പുറത്തുവിട്ട് ട്വന്റി 20

0
കൊച്ചി : രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കണമെങ്കിൽ സാമ്പത്തിക പിന്തുണയോ ഔദ്യോഗിക...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തെ വിമർശിച്ച് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി...

കേരളം പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചു

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ വികസന പദ്ധതിക്കായി...