ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം ; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം അടിസ്ഥാനമാക്കി സംവരണം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. റിസർവേഷൻ ഹട്ടാവോ ആന്ദോളൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആദ്യം പ്രതിഷേധത്തിന് അനുമതി നൽകാതിരുന്ന പൊലീസ് പിന്നീട് വൈകിട്ട് 4 മണിവരെ 500 പേർക്ക് മാത്രം അനുമതി നൽകി. എന്നാൽ, അനുവദിച്ച സമയം കഴിഞ്ഞും പ്രതിഷേധക്കാർ ജന്തർ മന്തിറിൽ തുടർന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കി. ഇൻസ്റ്റാഗ്രാമിലെ റിസർവേഷൻ ഹട്ടാവോ ആന്ദോളൻ എന്ന പേജിലൂടെ ഉയർന്ന ആഹ്വാനത്തിന് പിന്നാലെയായിരുന്നു പ്രതിഷേധം. പ്രതിഷേധങ്ങളെ തുടർന്ന് ജന്തർ മന്തറിലും സമീപ പ്രദേശങ്ങളിലും ദില്ലി പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...