ഓസ്ട്രേലിയയില്‍ വെള്ളപ്പൊക്കത്തില്‍ കാറില്‍ കുടുങ്ങി ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ക്വീന്‍സ്ലന്‍ഡ്: ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യ വംശജയ്ക്ക് ദാരുണാന്ത്യം. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പാതിമുങ്ങിയ കാറിനുള്ളില്‍ നിന്നാണ് 28 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്നു ഓസ്‌ട്രേലിയയിലെ കാന്‍ബെറയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. മരിച്ച യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച വിവരം അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു. “ഓസ്‌ട്രേലിയയില്‍ ഹൃദയഭേദകമായ ദുരന്തം- ക്വീന്‍സ്ലന്‍ഡിലെ മൗണ്ട് ഇസക്കടുത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ വംശജയുടെ ജീവന്‍ നഷ്ടപ്പെട്ടു. മരിച്ച വ്യക്തിയുടെ കുടുംബത്തിനെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആവശ്യമായ എല്ലാ സഹായത്തിനും തങ്ങള്‍ കുടുംബവുമായി ബന്ധപ്പെടുകയാണ്.” ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : കേരളത്തിലെ ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ...

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ...

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...