Wednesday, May 7, 2025 8:33 am

മേൽക്കൂര തകർന്ന് അപകടഭീഷണിയായ കെട്ടിടം പൊളിച്ചു നീക്കാതെ അധികൃതർ

For full experience, Download our mobile application:
Get it on Google Play

കോയിപ്രം : മേൽക്കൂര തകർന്ന് അപകടഭീഷണിയായ കെട്ടിടം പൊളിച്ചു നീക്കാതെ അധികൃതർ. നെല്ലിയ്ക്കലിലെ കോയിപ്രം കുടുംബാരോഗ്യകേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. 50 വർഷത്തിലേറെ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടം ഉപയോഗശൂന്യമായതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. രണ്ടരവർഷം വർഷം മുൻപ് പൊളിച്ചുമാറ്റണമെന്ന് ആവശ്യമുയർന്നിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിനിടയിൽ മേൽക്കൂരയിലെ കുറേ ഭാഗങ്ങൾ തകർന്നുവീണു.  മേച്ചിൽ ഓട് ഉറപ്പിച്ചുനിർത്തിയിരുന്ന കഴുക്കോലും പട്ടികയുമെല്ലാം ജീർണിച്ച നിലയിലാണ്. അതേസമയം   ജീർണാവസ്ഥയിലെത്തിയ കെട്ടിടം പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് പ‍ഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുത്ത് ആരോഗ്യവകുപ്പ് അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. പാർക്കിങ്ങിനായി അടുത്തേക്ക് എത്തുമ്പോൾ മേൽക്കൂരയ്ക്കു തകർച്ച സംഭവിച്ചാൽ ആൾക്കാർക്ക് പരുക്കേൽക്കാം. വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിക്കാം. വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് നോട്ടിസ് പതിപ്പിച്ചിട്ടുണ്ടെങ്കിലും ആളുകൾ ശ്രദ്ധിക്കാറില്ല. പൊളിഞ്ഞു വീഴാറായ കെട്ടിടം ആളുകളുടെ ജീവനു തന്നെ ഭീഷണിയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജർമ്മനിയിൽ ഫ്രെഡ്‌റിക് മെർസ് അധികാരത്തിൽ

0
ബെർലിൻ: ജർമ്മനിയുടെ പുതിയ ചാൻസലറായി ഫ്രെഡ്‌റിക് മെർസിനെ (69) തിരഞ്ഞെടുത്ത് പാർലമെന്റ്....

സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ സാഹചര്യം വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ...

സുരക്ഷാ മുൻകരുതൽ ; ജ​മ്മു കാ​ഷ്മീ​രി​ലെ സ്കൂ​ളു​ക​ള്‍​ക്ക് ഇ​ന്ന് അ​വ​ധി

0
ശ്രീ​ന​ഗ​ർ: സു​ര​ക്ഷ മു​ൻ​നി​ര്‍​ത്തി ജ​മ്മു കാ​ഷ്മീ​രി​ലെ സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജ​മ്മു...

അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ദില്ലിയിലേക്ക് തിരിച്ചുവിട്ടതായി എയർ ഇന്ത്യ

0
ദില്ലി : പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യ...