ഏത് വിഷയത്തേയും ഗൗരവബുദ്ധിയോടെ കൈകാര്യം ചെയ്യും , മുഖ്യമന്ത്രി തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല – എ. വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: അജിത് കുമാർ ആ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സർക്കാർ പരിശോധിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ അറിയിച്ചു. പി.വി. അൻവർ എം.എൽ.എയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും സ്വതന്ത്രമാണെന്നും ഏത് വിഷയത്തേയും അതിന്റെ ഗൗരവബുദ്ധിയോടെയാണ് സി.പി.എമ്മും സർക്കാരും കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ. ബഹുമാനിക്കപ്പെടുന്ന രാഷ്ട്രീയ പാർട്ടിയാണ്. അവർ അവരുടെ അഭിപ്രായം പറയുകയാണ് ചെയ്യുന്നത്. സി.പി.എമ്മിനെതിരായിട്ട് കളവുകൾ സൃഷ്ടിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടത് സർക്കാർ പരിശോധിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമാണ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ്. അദ്ദേഹം നല്ലനിലയിലാണ് മുഖ്യമന്ത്രിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങളെ  വളരെ കൃത്യതയോടെ പരിശോധിച്ച് വേണ്ട നടപടിയെടുക്കാനുള്ള പ്രാപ്തി മുഖ്യമന്ത്രിക്കുണ്ട് – എ. വിജയരാഘവൻ പറഞ്ഞു. അമ്മയെ തല്ലിയത് ശരിയാണോ എന്ന് ചോദിക്കുന്ന തരത്തിലുള്ള പരിപാടിക്ക് നിൽക്കരുതെന്നും സർക്കാർ ഈ പ്രശ്നത്തെ വേണ്ട വിധത്തിൽ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഏതെങ്കിലും തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത്...

നിധി കിട്ടിയ സ്വർണ്ണമെന്ന് വിശ്വസിപ്പിച്ച് നൽകിയത് മുക്കുപണ്ടം ; വ്യാപാരിയിൽ നിന്ന് രണ്ട് ലക്ഷം...

0
കാഞ്ഞങ്ങാട്: പുരാതന നിധിയിൽ നിന്ന് ലഭിച്ച തങ്കമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ...