കൊട്ടാരക്കര : ലോവര്‍ കരിക്കത്ത് എം.സി.റോഡില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് നാലുപേര്‍ക്കു പരുക്ക്. ഓട്ടോ ഡ്രൈവര്‍ ഇരണൂര്‍ ചരുവിളവീട്ടില്‍ രവി (23), ഓട്ടോയിലുണ്ടായിരുന്ന പനവേലി കിഴക്കേക്കര വണ്ടേറ്റില്‍ അശ്വതി (28), അഞ്ജലി (25), കാറോടിച്ചിരുന്ന വാളകംസ്വദേശി ശാമുവല്‍ (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഓട്ടോഡ്രൈവര്‍ രവിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കൊട്ടാരക്കരയില്‍ നിന്നും വാളകത്തേക്കു പോകുകയായിരുന്ന ഓട്ടോയില്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേനയും പോലീസുമെത്തി വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.