Monday, April 21, 2025 3:24 pm

കാത്തിരിപ്പിന് വിരാമം, അതിശയവിലയില്‍ പുത്തന്‍ ക്ലാസിക്ക് 350

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മിഡിൽ വെയിറ്റ് മോട്ടോർസൈക്കിൾ വിഭാഗത്തിലെ (250-750സിസി) ആഗോളനേതാവായ റോയൽ എൻഫീൽഡ്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ ക്ലാസിക് 350നെ പുറത്തിറക്കി.

പുതിയ മോട്ടോർ സൈക്കിൾ കേരളത്തിലെ113 ഡീലർഷിപ്പ്, ടച്ച് പോയിന്റുകളിൽ ലഭ്യമാണെന്ന് കമ്പനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പതിനൊന്ന് നിറങ്ങളില്‍ അഞ്ച് വേരിയന്റുകളിൽ അവതരിപ്പിച്ച, ഏറ്റവും പുതിയ ക്ലാസിക്350ന്  184,374 രൂപ മുതലാണ് കൊച്ചി എക്സ്-ഷോറൂം വില.

ബൈക്കിനുള്ള ടെസ്റ്റ്റൈഡുകളും ബുക്കിംഗും റോയൽഎൻഫീൽഡ് ആപ്പ് വഴിയും കമ്പനി വെബ്സൈറ്റ് വഴിയും അടുത്തുള്ള റോയൽഎൻഫീൽഡ് സ്റ്റോറിലും ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യയിലും യുകെയിലുമുള്ള റോയൽ എൻഫീൽഡിന്റെ രണ്ട് അത്യാധുനിക ടെക്നോളജിസെന്ററുകളിൽ പ്രവർത്തിക്കുന്ന ഡിസൈനർമാരുടെയും എഞ്ചിനീയർമാരുടെയും ടീമുകൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്‍ത പുതിയ ക്ലാസിക്350-ൽ ഒരു മികച്ച സവാരി അനുഭവം ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.

ലോകമെമ്പാടുമുള്ള പ്രേമികൾ ഇഷ്ടപ്പെടുന്ന ആധികാരികമായ, റെട്രോ-സ്റ്റൈൽമോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നതിനുള്ള റോയൽഎൻഫീൽഡിന്റെ പാരമ്പര്യത്തിന് ഏറ്റവും പുതിയ ക്ലാസിക്350  ഒരു അധ്യായം കൂടി ചേർക്കുന്നതായി കമ്പനി പറഞ്ഞു.

2008 ൽആരംഭിച്ചതിനു ശേഷം, മിഡിൽ വെയ്റ്റ്മോട്ടോർസൈക്കിൾ ഇടം പുനർനിർവചിക്കുകയും റോയൽഎൻഫീൽഡിന്റെ പുനരുജ്ജീവനത്തിന് കാരണമാവുകയും, ഈ വിഭാഗത്തെ ആഗോളതലത്തിൽ നയിക്കാനുള്ളയാത്ര ആരംഭിക്കുകയും ചെയ്‍തു. 12 വർഷത്തിനിടെ മൂന്നു ദശലക്ഷത്തിലധികം ക്ലാസിക്ക് 350കള്‍ നിരത്തിലെത്തിയതായും കമ്പനി അറിയിച്ചു.

ബൈക്കിലെ ആധുനികവും ആഗോളതലത്തിൽ വിലമതിക്കപ്പെട്ടതുമായ 349 സിസിഎയർ-ഓയിൽകൂൾഡ്സിംഗിൾ സിലിണ്ടർ എഞ്ചിൻ, പുതിയ ക്ലാസിക്350 സവാരി അനുഭവത്തിൽ ഒരു പുതിയ സുഖവും സുഗമവും പരിഷ്കരണവും നൽകുമെന്ന് കമ്പനി പറയുന്നു. 349 സിസി, ഫ്യുവൽ-ഇൻജക്റ്റ്, എയർ/ഓയിൽ-കൂൾഡ്എഞ്ചിൻ, ക്ലാസിക്61500 ആർപിഎമ്മിൽ 20.2 ബിഎച്ച്പി കരുത്തും 6100ആർപിഎമ്മിൽ27 എൻഎം ടോർക്കും സൃഷ്‍ടിക്കും.

ലോകമെമ്പാടുമുള്ള ചെറുപ്പക്കാരും പരിചയസമ്പന്നരുമായ റൈഡർമാർക്കിടയിൽ വിനോദസഞ്ചാരത്തിന്റെ അഭിവൃദ്ധിപ്രാപിക്കുന്ന ഉപസംസ്‍കാരം തുറക്കുന്നതിലും ഇൻഡ്യയിൽ മിഡിൽവെയിറ്റ് സെഗ്മെന്‍റ് വളർത്തുന്നതിലും വികസിപ്പിക്കുന്നതിലും ക്ലാസിക് ഒരു വലിയ ഉത്തേജകമാണെന്ന് റോയൽ എൻഫീൽഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ബി ഗോവിന്ദരാജൻ പറഞ്ഞു.

ഏറ്റവും പുതിയ ക്ലാസിക്350 ഈ പൈതൃകംമുന്നോട്ട് കൊണ്ടുപോകുന്നു എന്നു പറഞ്ഞ അദ്ദേഹം പുതിയ ക്ലാസിക്350 കമ്പനിയുടെ വളർച്ചയ്ക്കും അഭിലാഷങ്ങൾക്കും കൂടുതൽ ഊർജ്ജംപകരുമെന്ന് ഉറപ്പുണ്ടെന്നും വ്യക്തമാക്കി.

റോയൽഎൻഫീൽഡിന്‍റെ വളർച്ചയുടെ ഒരു അവിഭാജ്യഘടകമാണ് കേരളം എന്ന് കമ്പനിയുടെ സൗത്ത് ആന്‍ഡ് ഈസ്റ്റ് നാഷണൽ ബിസിനസ് ഹെഡ് വിജയപ്രദീപ് പറഞ്ഞു. ബ്രാൻഡിന് സംസ്ഥാനം ശക്തമായ ഒരു അടിത്തറയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഉപഭോക്താക്കൾ ഏറ്റവും പുതിയ ക്ലാസിക്350 നെ പൂർണമനസ്സോടെ സ്വാഗതം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നവീകരിച്ച ജില്ലാ ഡി.സി.സി ഓഫീസ് ഉദ്ഘാടനം മാറ്റിവെച്ചു

0
പത്തനംതിട്ട: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് കെ.പി.സി.സി മൂന്ന് ദിവസത്തെ ദുഃഖാചരണം...

ക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് ആയിരവല്ലി ക്ഷേത്ര കടവിൽ  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം...

മ​ദ്യ​ല​ഹ​രി​യി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ റെ​​യി​​ൽ​​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്കെ​തി​രേ കേ​സെടുത്ത് ആ​​​ർ​​​പി​​​എ​​​ഫ്

0
നീ​​​ലേ​​​ശ്വ​​​രം: മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ ഡ്യൂ​​​ട്ടി​​​ക്കെ​​​ത്തി​​​യ റെ​​യി​​ൽ​​വേ സ്റ്റേ​​​ഷ​​​ൻ മാ​​​സ്റ്റ​​​ർ​​​ക്കെ​​​തി​​​രേ റെ​​​യി​​​ൽ​​​വേ ആ​​​ക്ട് പ്ര​​​കാ​​​രം...

മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ താപനില നാല് ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു

0
ന്യൂ​ഡ​ൽ​ഹി: മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഏ​പ്രി​ലി​ൽ ഇ​ന്ത്യ​യി​ൽ നാ​ല് ഡി​ഗ്രി വ​രെ...