വില്‍പ്പനക്കാരനെ മര്‍ദിച്ച്‌ ലോട്ടറി പിടിച്ചുപറിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെടുമങ്ങാട് വില്‍പ്പനക്കാരനെ മര്‍ദിച്ച്‌ ലോട്ടറി പിടിച്ചുപറിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. നെടുമങ്ങാട് -ആനാട് മന്നൂര്‍കോണം കുന്നത്തുമല തടത്തരികത്തു വീട്ടില്‍ രവിയെയാണ് (48) നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. ഓട്ടോറിക്ഷ ഡ്രൈവറായ രവി കഴിഞ്ഞ ദിവസം രാവിലെ നെടുമങ്ങാട് കല്ലിഗല്‍ ജംക്‌ഷനില്‍ ബിവറേജ് ഔട്ട്‌ലെറ്റിനു സമീപം ലോട്ടറി വില്‍പനക്കാരനായ മണിയനില്‍ (65) നിന്നും ടിക്കറ്റ് തട്ടിയെടുത്തത്.

ഏപ്രില്‍ ഒന്നിന് നറുക്കെടപ്പു നടന്ന കേരള സര്‍ക്കാര്‍ നിര്‍മല്‍ ഭാഗ്യക്കുറിയുടെ 23 ടിക്കറ്റുകള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു പിടിച്ചു പറിച്ചെടുത്തതിനാണ് ഇയാളെ പോലീസ് പിടിച്ചത്. മണിയന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണ ത്തിലാണ് പ്രതി പിടിയിലായത്. നെടുമങ്ങാട് പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, എസ്‌ഐ സുനില്‍ ഗോപി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു സി, സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഐ.ടി.ഐ പ്രവേശനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. വിദ്യാര്‍ഥികള്‍...

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് : ഫയലുകള്‍ വെക്കുന്നത് ഓഫീസിലെ...

0
പത്തനംതിട്ട : സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍...

കേന്ദ്രസർക്കാരിന്റെ പലിശരഹിത വായ്പ വാങ്ങി നൽകാമെന്ന പേരിൽ 18 ലക്ഷം രൂപ തട്ടിയ ആൾ...

0
കീഴ്‌വായ്‌പ്പൂർ : കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പയായി വൻ...

പന്തളത്ത് വൻ കഞ്ചാവ് വേട്ട : ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

0
പന്തളം : ഓപ്പറേഷന്‍ തണ്ടര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം...