തൃശൂര്‍: കോവിഡ് ബാധയുണ്ടെന്ന സംശയത്തെതുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. 49കാരനായ പവിത്രനാണ് കോവിഡ് ബാധിതനാണെന്ന് കുറിപ്പെഴുതി ജീവനൊടുക്കിയത്. ഭാര്യയെയും മക്കളെയും ഗാര്‍ഹിക നിരീക്ഷണത്തില്‍ വയ്ക്കണമെന്നും ഇയാള്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു.
അതേസമയം പവത്രന് സാധാരണ പനി മാത്രമാണെന്നായിരുന്നു സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നു സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളിലോ വിദേശത്തോ പോയിട്ടില്ലെന്നും ദൂരയാത്ര കഴിഞ്ഞവരുമായി ഇടപെട്ടിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ബുധനാഴ്ച സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയ പവിത്രന്‍ വെള്ളിയാഴ്ച രാവിലെ ഡോക്ടറെ കാണാനെന്നു പറഞ്ഞ് ഓട്ടോയില്‍ പോയതാണ്.
തനിക്കു കോവിഡ് ബാധയുണ്ടെന്ന സംശയത്തില്‍ ഓട്ടുപാറ താലൂക്ക് ആശുപത്രിയില്‍ വന്നിരിക്കുകയാണെന്ന് ഇയാള്‍ ഫോണിലൂടെ വീട്ടുകാരെ അറിയിച്ചു. പിന്നീട‌് ഫോണ്‍ ഓഫ് ആയി. പിന്നീടാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.