കോവിഡ് ബാധയുണ്ടെന്ന സംശയത്തെതുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കോവിഡ് ബാധയുണ്ടെന്ന സംശയത്തെതുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. 49കാരനായ പവിത്രനാണ് കോവിഡ് ബാധിതനാണെന്ന് കുറിപ്പെഴുതി ജീവനൊടുക്കിയത്. ഭാര്യയെയും മക്കളെയും ഗാര്‍ഹിക നിരീക്ഷണത്തില്‍ വയ്ക്കണമെന്നും ഇയാള്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു.

അതേസമയം പവത്രന് സാധാരണ പനി മാത്രമാണെന്നായിരുന്നു സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നു സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളിലോ വിദേശത്തോ പോയിട്ടില്ലെന്നും ദൂരയാത്ര കഴിഞ്ഞവരുമായി ഇടപെട്ടിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ബുധനാഴ്ച സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേ‍‌ടിയ പവിത്രന്‍ വെള്ളിയാഴ്ച  രാവിലെ ഡോക്ടറെ കാണാനെന്നു പറഞ്ഞ് ഓട്ടോയില്‍ പോയതാണ്.

തനിക്കു കോവിഡ് ബാധയുണ്ടെന്ന സംശയത്തില്‍ ഓട്ടുപാറ താലൂക്ക് ആശുപത്രിയില്‍ വന്നിരിക്കുകയാണെന്ന്  ഇയാള്‍ ഫോണിലൂടെ വീ‌ട്ടുകാരെ അറിയിച്ചു. പിന്നീട‌് ഫോണ്‍ ഓഫ് ആയി. പിന്നീടാണ്‌  ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...