കടുത്തുരുത്തി: ഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. കടുത്തുരുത്തി പാറതൊട്ടിയില്‍ പരേതനായ രവീന്ദ്രന്റെ മകന്‍ പി ആര്‍ സുഭാഷ് (43) ആണ് മരിച്ചത്. കറുകച്ചാല്‍ സ്റ്റേഷനിലെ പോലീസുകാരനുമായി കടുത്തുരുത്തിയില്‍ നിന്ന് പാലകരയിലേക്ക് ഓട്ടം പോകുന്നതിനിടയില്‍ പാലകര കൊട്ടുകാപ്പള്ളി ജംഗ്ഷന് സമീപമെത്തിയപ്പോള്‍ ആണ് സുഭാഷ് കുഴഞ്ഞു വീണത്.
ഈ സമയം ഓട്ടോ നിയന്ത്രണം തെറ്റി പിന്നോട്ട് ഉരുളുകയും സമീപത്തെ മതിലില്‍ ഇടിച്ചു നില്‍ക്കുകയുമായിരുന്നു. പിന്നോട്ട് ഉരുണ്ട ഓട്ടോയില്‍ നിന്ന് യാത്രകാരനായി ഉണ്ടായിരുന്ന പോലീസുകാരന്‍ ചാടി ഇറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
കുഴഞ്ഞു വീണ സുഭാഷിനെ സമീപവാസികളും യാത്രക്കാരനായി ഉണ്ടായിരുന്ന പോലീസുകാരനും ചേര്‍ന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: കൗസല്യ. ഭാര്യ: രമ്യ പൂത്തോട്ട പാണ്ടിയന്‍പറമ്പില്‍ കുടുംബാംഗം. മക്കള്‍: ഗൗരി, ധ്യാന്‍. സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.