സിന്ധു കൊലപാതക കേസ് ; വഴിത്തിരിവായത് ആറു വയസുകാരന്റെ ബുദ്ധിയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : അടിമാലി പണിക്കന്‍കുടിയില്‍ സിന്ധുവിനെ കൊലപ്പെടുത്തി അടുക്കളയില്‍ മറവു ചെയ്തത കേസിൽ വഴിത്തിരിവായത് ആറു വയസുകാരന്റെ ബുദ്ധിയാണ്. സിന്ധുവിനെ കാണാതായി രണ്ടുനാള്‍ കഴിഞ്ഞാണ് ഇളയകുട്ടിയെ സഹോദരിയുടെ വീട്ടില്‍ നിന്ന് തിരിച്ചുകൊണ്ടുവന്നത്. അമ്മ എവിടെ എന്നു ചോദിച്ചപ്പോള്‍, ഇവിടെ എവിടെയെങ്കിലും കാണുമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു.

കുട്ടി വിടാതെ അമ്മയെ ചോദിച്ചപ്പോള്‍ ബിനോയി ചൂടാവുകയാണ് ചെയ്തത്. ഇതും സംശയം കൂട്ടി. ഓഗസ്റ്റ് 12 മുതലാണ് സിന്ധുവിനെ കാണാതായത്. മടങ്ങി എത്തിയ കുട്ടി അടുക്കളയുടെ തറയില്‍ എന്തൊക്കെയോ മാറ്റം കണ്ടു. തറയില്‍ ചാരം വിതറിയിട്ടുണ്ടായിരുന്നു.

കുഴിച്ചുമറിച്ച തറ പഴയത് തന്നെയെന്ന് തോന്നിപ്പിക്കാനായിരുന്നു ബിനോയിയുടെ ശ്രമം.അടുക്കളയില്‍ പണി വല്ലതും നടന്നോ എന്ന കുട്ടിയുടെ ചോദ്യം കേട്ടപ്പോള്‍ ബിനോയി കയര്‍ത്തു തനിക്ക് തോന്നിയ സംശയം കുട്ടി അമ്മാവനോടാണ് പറഞ്ഞത്. കുട്ടി അടുക്കളയില്‍ പണി നടന്നെന്ന വാദത്തില്‍ ഉറച്ചുനിന്നതോടെ, സിന്ധുവിന്റെ സഹോദരനും, ചങ്ങാതിമാരും പണിക്കന്‍കുടിയിലെ വീട്ടിലെത്തി അടുക്കളയുടെ തറ പൊളിക്കുകയായിരുന്നു.

ആദ്യം കണ്ടെത്തിയത്. മൃതദേഹത്തിലെ തലമുടിയാണ്. ഒരുകൈ മുകളിലേക്ക് ഉയര്‍ന്ന നിലയിലായിരുന്നു. ബന്ധുക്കളും നാട്ടുകാരും മൃതദേഹം സിന്ധുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. ബിനോയിയുമായി സൗഹൃദത്തിലായിരുന്ന സിന്ധു, ഭര്‍ത്താവുമായി പിരിഞ്ഞ് ഇളയ മകനോടൊപ്പം 2016ല്‍ ആണ് കാമാക്ഷിയില്‍നിന്ന് പണിക്കന്‍കുടിയില്‍ എത്തി വാടകവീട്ടില്‍ താമസമാരംഭിച്ചത്.കഴിഞ്ഞ 11നു സിന്ധുവിന്റെ മകനെ ബിനോയിയുടെ സഹോദരിയുടെ വീട്ടിലേക്ക് ഇയാള്‍ പറഞ്ഞയച്ചു. തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...