ഇടുക്കി : ബിവറേജ് മദ്യവില്‍പനശാലയ്ക്ക് മുന്നില്‍ പീരുമേട് പാമ്പനാറ്റിലെ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു.
പഴയപാമ്പനാര്‍ സ്വദേശി രാജേഷിനാണ് (27) വെട്ടേറ്റത്. ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ലാഡ്രം സ്വദേശി രാജയെ (41) പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
രണ്ട് ഓട്ടോയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലെത്തിയ ഇവര്‍ തമ്മില്‍ തര്‍ക്കവും അസഭ്യവര്‍ഷവുമുണ്ടാകുകയും ഏറ്റുമുട്ടുകയുമായിരുന്നു.