പെട്രോൾ അടിച്ച ശേഷം കൊടുത്തത് ‘ 2000 രൂപ നോട്ട് ‘ ; പിന്നാലെ ഇന്ധനം ഊറ്റിയെടുത്ത് പമ്പ് ജീവനക്കാരൻ ; വിഡിയോ വൈറൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: 2000 രൂപ നോട്ടുകൾ നിർത്തലാക്കിയതിന് പിന്നാലെ രാജ്യത്തിന്‍റെ പലഭാഗത്തുനിന്നും നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ഹിമാചൽപ്രദേശിലെ കാംഗ്ര മാ ജ്വാല ദേവി ക്ഷേത്രത്തിൽ കഴിഞ്ഞദിവസം കാണിക്ക വഞ്ചി തുറന്നപ്പോൾ എട്ട് ലക്ഷം രൂപയുടെ രണ്ടായിരം രൂപ നോട്ടുകളാണ് ലഭിച്ചത്. ഇപ്പോഴിതാ ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിൽ നിന്നാണ് വ്യത്യസ്തമായ മറ്റൊരു വാർത്ത പുറത്തുവന്നിരിക്കുന്നത്. സ്കൂട്ടറിൽ ഇന്ധനം നിറച്ച ശേഷം ഉടമ നൽകിയ 2000 രൂപ നോട്ടു വാങ്ങാൻ കൂട്ടാക്കാതെ പമ്പ് ജീവനക്കാരൻ പെട്രോൾ ഊറ്റിയെടുത്തതാണ് സംഭവം.

ഹോണ്ട ഏവിയേറ്റർ സ്കൂട്ടറാണ് ദൃശ്യങ്ങളിലുള്ളത്. സ്കൂട്ടറിനുള്ളിൽ നിന്ന് കുഴൽ ഉപയോഗിച്ച് പെട്രോൾ പുറത്തേക്കെടുക്കുന്നതും കാണാം. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മേയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്ന വിവരം ആർ.ബി.ഐ അറിയിച്ചത്. നിലവിലുള്ള നോട്ടുകൾക്ക് മൂല്യമുണ്ടാകുമെന്ന് അറിയിച്ച ആർ.ബി.ഐ ഇനി മുതൽ 2,000 രൂപ നോട്ടുകൾ വിതരണം നിർത്തിവെക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. സെപ്തംബർ 30നകം 2000 രൂപ നോട്ടുകൾ പൊതുജനങ്ങൾ മാറ്റിയെടുക്കണമെന്നും നിർദേശമുണ്ട്.

https://twitter.com/NigarNawab/status/1660648273055555591?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1660648273055555591%7Ctwgr%5E8f5de7c703cead35cf5aa50a27986553ac22b3ea%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Fhot-wheels%2Fauto-news%2Fpetrol-pump-worker-reportedly-drains-out-fuel-from-scooter-after-getting-rs-2000-note-video-goes-viral-1163638

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...