റാന്നി: ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. റാന്നി തെക്കേപ്പുറം ഓലിക്കാലായിൽ ലൗലി ബിജു (49) ആണ് മരിച്ചത്. കോട്ടയം കുറപ്പുന്തറയില്‍ ഇന്നലെ വൈകിട്ടാണ് ഓട്ടോറിക്ഷ അപകടത്തിൽ പെട്ടത്. ഭര്‍ത്താവ് ബിജുവും ഒപ്പം ഉണ്ടായിരുന്നു. ഓട്ടോ ശരീരത്തിലേക്ക് മറിഞ്ഞു പരുക്കുകളോടെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലൗലിയുടെ മരണം. വളരെ നാളുകളായി ചെന്നൈയിലായിരുന്ന ഇവർ ഇപ്പോൾ താമസിച്ചിരുന്നത് കോട്ടയം കുറുപ്പുന്തറയിലാണ്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. രണ്ട് കുട്ടികൾ ഭാഗ്യ, ഭവ്യ. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3:30 ന് കോതനെല്ലൂർ കുറുപ്പുംതറയിൽ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























