ഇന്ത്യയിലെ മികച്ച കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ മാഗസിന്‍ പുരസ്‌കാരം ഇറാം മോട്ടോര്‍സിന്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഉപഭോക്തൃ കേന്ദ്രീകൃത കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ ഇന്ത്യ മാഗസിന്‍ പുരസ്‌കാരം മഹീന്ദ്ര ആന്റ് മഹീന്ദ്ര വാഹനങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇറാം മോട്ടോര്‍സിന് ലഭിച്ചു. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇറാം മോട്ടോര്‍സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് പ്രൈവറ്റ് കാര്‍ ബിസിനസ് നാഷണല്‍ ഹെഡ് ആഷിഷ് രഞ്ജിനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യന്‍ വാഹന വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മഹീന്ദ്ര ആന്റ് മഹീന്ദ്ര മാനേജ്‌മെന്റിന്റെ അകമഴിഞ്ഞ പിന്തുണയാണ് ഇറാം മോട്ടോര്‍സിന് ഈ പുരസ്‌കാരം ലഭിക്കാന്‍ കാരണമായതെന്നും അതിന് അതിയായ നന്ദി രേഖപ്പെടുത്തുന്നതായും ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. ഇറാം മോട്ടോര്‍സിലെ ജീവനക്കാരുടെ കഠിനാധ്വാനവും അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനയുമാണ് തങ്ങളുടെ നിരന്തര വളര്‍ച്ചയ്ക്ക് സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ 26 ഷോറൂമുകളിലായി തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ മഹീന്ദ്ര വാഹന ഡീലറാണ് ഇറാം മോട്ടോര്‍സ്. ഒന്നര പതിറ്റാണ്ടോളമായി ഇന്ത്യന്‍ വാഹന വിപണിയിലുള്ള ഇറാം മോട്ടോര്‍സ് ഇതിനകം നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള ഇറാം മോട്ടോര്‍സിന് വാഹന വിപണിയില്‍ കൂടുതല്‍ ഊര്‍ജ്വസ്വലമായി നിലനില്‍ക്കാന്‍ ഓട്ടോകാര്‍ ഇന്ത്യ പുരസ്‌കാരം പ്രചോദനമാകുമെന്ന് മാനേജിങ് ഡയറക്ടര്‍ പി.എ കബീര്‍, സി.ഇ.ഒ അശോക് കുമാര്‍ എന്നിവര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....