മുതിർന്ന പൗരന്മാർ ഒരു കാർ വാങ്ങുമ്പോൾ അവർ മുന്‍ഗണന നല്‍കുന്നത് യാത്രാസുഖം, സുരക്ഷ, എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നത് എന്നതിനൊക്കെയാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, പവർ സ്റ്റിയറിംഗ്, ഒരുപാട് തലവേദന നൽകുന്ന ഫീച്ചേഴ്സ് ഇല്ലാത്ത ഒരു വാഹനമാണ് അവർ തെരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്. എബിഎസ്, എയർബാഗുകൾ, ക്രാഷ് വാണിംഗ് സിസ്റ്റങ്ങൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും അവർക്ക് ആവശ്യമാണ്. അത് മാത്രമല്ല നല്ല ഇന്ധനക്ഷമത,ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ മുതിർന്ന പൗരന്മാരെ സംബന്ധിച്ച് വാഹനം കൈകാര്യം ചെയ്യാൻ എളുപ്പവും ലാഭകരവുമാക്കി തീർക്കുന്നു. മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും മികച്ച കാറുകളെ കുറിച്ച് നോക്കുകയാണെങ്കിൽ, മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് തുടങ്ങിയ ഹാച്ച്ബാക്കുകൾ അവർക്ക് നന്നായി യോജിക്കുന്ന വാഹനങ്ങളാണ്.
മാരുതി സുസുക്കി സ്വിഫ്റ്റും ഹ്യുണ്ടായ് ഗ്രാൻഡ് i10-ഉം മുതിർന്ന പൗരന്മാർക്ക് അനുയോജ്യമാണെന്ന് പറയാൻ അവയുടെ ഒതുക്കമുള്ള വലിപ്പം, താങ്ങാനാവുന്ന വില എന്നിവയെല്ലാം കൊണ്ടാണ്. രണ്ട് കാറുകൾക്കും ഓട്ടോമാറ്റിക് വേരിയൻ്റുകൾ ലഭ്യമാണ്, ഇത് ഡ്രൈവിങ്ങ് എളുപ്പമാക്കി തീർക്കുന്നു. പവർ സ്റ്റിയറിംഗും പുഷ്-ബട്ടൺ സ്റ്റാർട്ടും ഈ വാഹനങ്ങൾ നൽകുന്നുണ്ട്. 2023 മോഡൽ മാരുതി സുസുക്കി സ്വിഫ്റ്റ് VXI വേരിയന്റിന് 6.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. ESP ഫീച്ചർ കൂട്ടിച്ചേർത്തതിനു പുറമെ കാറിൽ മറ്റൊരു പരിഷ്ക്കാരവും കമ്പനി നടപ്പിലാക്കിയിട്ടില്ലെന്നു വേണം പറയാൻ. 2021 മുതൽ ESP സ്വിഫ്റ്റിൽ ലഭ്യമാണെങ്കിലും ടോപ്പ് വേരിയന്റുകളിൽ മാത്രമാണ് ഈ സവിശേഷത ലഭ്യമായിരുന്നതെന്നു വേണം പറയാൻ. മാരുതി സുസുക്കി 1.2 ലിറ്റർ NA പെട്രോൾ എഞ്ചിൻ ബിഎസ്-VI പരിവർത്തനത്തിന്റെ രണ്ടാം ഘട്ടത്തിന് അനുസൃതമായി നിർമിക്കും. ഇത് ഏപ്രിലിന് മുന്നോടിയായി വിപണിയിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ 1.2 ലിറ്റർ ഡ്യുവൽജെറ്റ്, ഡ്യുവൽ വിവിടി NA എഞ്ചിൻ ഏകദേശം 90 bhp കരുത്തിൽ 113 Nm torque വരെയാണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്.
ഗിയർബോക്സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി എന്നിവയും തെരഞ്ഞെടുക്കാനാവും. എഞ്ചിൻ പരിഷ്ക്കാരത്തോടെ പവർ കണക്കുകളിൽ ഒന്നും തന്നെ മാറ്റമുണ്ടാവാൻ പോവുന്നില്ല. GNCAP പുതിയ ടെസ്‌റ്റിംഗ് പ്രോട്ടോക്കോളുകൾക്ക് കീഴിൽ സ്വിഫ്റ്റ് അടുത്തിടെ ക്രാഷ് ടെസ്റ്റ് ചെയ്യുകയും മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗിൽ വെറും 1 സ്റ്റാർ നേടിയാണ് മടങ്ങിയത്. ഹ്യുണ്ടായിയുടെ എൻട്രി ലെവൽ മോഡലായ ഗ്രാൻഡ് i10 നിയോസിലും അതിന്റെ കോംപാക്‌ട് സെഡാൻ മോഡലിലും കമ്പനി ആറ് എയർബാഗുകൾ വരെ നൽകുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ സെഗ്മെന്റിലെ മറ്റൊരു മോഡലുകൾക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. നിലവിൽ ഇന്ത്യയിൽ 6 എയർബാഗ് സവിശേഷതയുമായി വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും വില കുറവുള്ള വാഹനങ്ങളാണിവ.
പെട്രോള്‍ പതിപ്പില്‍ 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എഞ്ചിന്‍ ഉണ്ട്, അത് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ AMT ഓപ്ഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് 81.86 bhp കരുത്തും 113.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളുള്ള പാര്‍ക്കിംഗ് അസിസ്റ്റ്, ഓഡിയോയില്‍ ഡിസ്‌പ്ലേയുള്ള റിയര്‍ ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ചൈല്‍ഡ് സീറ്റ് ആങ്കര്‍ (ISOFIX), ABS (ആന്റി-ലോക്ക് ബ്രേക്ക്), EBD (ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍)എന്നിവയാണ് വാഹനത്തിലെ മറ്റ് സുരക്ഷ സവിശേഷതകള്‍.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033