ഈ പ്ലാന്‍ കൊള്ളാല്ലോ ? ഒറ്റ റീചാര്‍ജില്‍ രണ്ട് സിം ഉപയോഗിക്കാം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യൻ ടെലിക്കോം വിപണിയിൽ കടുത്ത പ്രതിസന്ധികൾ അനുഭവിക്കുമ്പോഴും പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ വോഡാഫോൺ ഐഡിയ (Vodafone Idea) കരുത്തരാണ്. മറ്റ് ടെലിക്കോം കമ്പനികളെക്കാൾ കൂടുതൽ ആക്ടീവ് പോസ്റ്റ്പെയ്ഡ് വരിക്കാരുള്ള ടെലിക്കോം കമ്പനി കൂടിയാണ് വിഐ. ഈ വിഭാഗത്തിൽ മികച്ച പ്ലാനുകൾ നൽകുന്നു എന്നതാണ് വോഡാഫോൺ ഐഡിയ പോസ്റ്റ്പെയ്ഡ് വരിക്കാർ നെറ്റ്വർക്കിൽ തന്നെ തുടരുന്നതിനുള്ള കാരണം. ഓരോ കണക്ഷനുകൾക്കുമുള്ള പ്ലാനുകൾക്കൊപ്പം രണ്ടോ അതിലധികമോ കണക്ഷനുകൾക്ക് ഒരുമിച്ച് റീചാർജ് ചെയ്യുന്ന ഫാമിലി പ്ലാനുകളും വിഐ നൽകുന്നുണ്ട്. വോഡാഫോൺ ഐഡിയയുടെ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നിരവധിയുണ്ടെങ്കിലും ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്ലാൻ 601 രൂപ വിലയുള്ള പ്ലാനാണ്. ഇത് രണ്ട് കണക്ഷനുകൾക്ക് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. ഇതുവരെ 5ജി ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും വിഐയുടെ മികച്ച 4ജി നെറ്റ്വർക്കുള്ള പ്രദേശത്ത് താമസിക്കുന്ന ആളുകൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. കുടുംബത്തിലെ രണ്ട് പേർ വിഐ പോസ്റ്റ്പെയ്ഡ് കണക്ഷൻ ഉപയോഗിക്കുന്നുണ്ട് എങ്കിൽ റീചാർജിനായി അധികം പണം മുടക്കാതെ ഈ പ്ലാൻ തിരഞ്ഞെടുക്കാം.

വോഡഫോൺ ഐഡിയ നൽകുന്ന 601 രൂപ വിലയുള്ള പ്ലാനിലൂടെ ഒരു പ്രൈമറി നമ്പരിലേക്കും ഒരു സെക്കന്ററി കണക്ഷനിലേക്കുമാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. പ്രൈമറി കണക്ഷന് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാൻ 3000 എസ്എംഎസുകളും വരിക്കാർക്ക് നൽകുന്നുണ്ട്. 70 ജിബി ഡാറ്റയാണ് ഈ പ്രൈമറി കണക്ഷൻ ഉപയോഗിക്കുന്ന ആളിന് ലഭിക്കുന്നത്. ഒരു മാസത്തേക്ക് 70 ജിബി ഡാറ്റ എന്നത് ദിവസവും 2 ജിബി ഡാറ്റ ലഭിക്കുന്നതിനെക്കാൾ കൂടുതലാണ്. 601 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് ബിഞ്ച് ഓൾ നൈറ്റ് എന്ന വോഡാഫോൺ ഐഡിയയുടെ പ്രത്യേക ഓഫറും ലഭ്യമാണ്. ഈ ഓഫറിലൂടെ രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെയുള്ള കാലയളവിൽ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. ഈ ഡാറ്റ പ്ലാനിലൂടെ ലഭിക്കുന്ന 70 ജിബി ഡാറ്റയുടെ പരിധിയിൽ വരുന്നതല്ല. 200 ജിബി ഡാറ്റ റോൾ ഓവർ സൌകര്യവും 601 രൂപ പ്ലാൻ തിരഞ്ഞെടുക്കുന്ന പ്രൈമറി കണക്ഷന് ലഭിക്കുന്നു.

മികച്ച അധിക ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ കൂടിയാണ് 601 രൂപയുടേത്. പ്രൈമറി കണക്ഷൻ ഉപയോഗിക്കുന്ന ആളുകൾക്ക് വിഐ മൂവീസ്& ടിവി, ഹംഗാമ മ്യൂസിക്, വിഐ ഗെയിംസ്, 6 മാസത്തേക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ, 1 വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസ്, 12 മാസത്തെ സോണിലിവ് മൊബൈൽ ആക്സസ്, 1 വർഷത്തേക്ക് സൺഎൻഎക്സ്ടി പ്രീമിയം ആക്സസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ ആമസോൺ പ്രൈം ആക്സസ് ആദ്യത്തെ തവണ ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ആളുകൾക്ക് മാത്രമാണ് ലഭിക്കുന്നത്.മുകളിൽ പറഞ്ഞതെല്ലാം പ്രൈമറി കണക്ഷന് മാത്രമുള്ള ആനുകൂല്യങ്ങളാണ്. സെക്കന്ററി കണക്ഷന് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യം ലഭിക്കും. ഒരു മാസത്തേക്ക് 3000 എസ്എംഎസുകളും 40 ജിബി ഡാറ്റയുമാണ് ഈ പ്ലാൻ നൽകുന്നത്. 10 ജിബി ഡാറ്റ ഷെയർ ചെയ്യാനും സാധിക്കും. 200 ജിബി ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാനിലൂടെ സെക്കന്ററി കണക്ഷന് ലഭിക്കുന്നു. ഇത് കൂടാതെ വിഐ 1001 രൂപ, 1151 രൂപ നിരക്കുകളിൽ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകളിലൂടെ യഥാക്രമം 4, 5 മൊബൈൽ കണക്ഷനുകൾക്ക് വരെ ആനുകൂല്യങ്ങൾ ലഭിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...